HOME
DETAILS
MAL
ഇശല്‍മഴ പെയ്യിച്ച് മൊഞ്ചത്തിമാര്
backup
November 19 2016 | 18:11 PM
അടിമാലി: മണവാട്ടികളുടെ മൈലാഞ്ചിച്ചോപ്പില്‍ കലോല്‍സവ നഗരിയില്‍ ഇന്നലെ ഇശല്‍ മഴ പെയ്തു. കലോത്സവത്തിന്റെ മൂന്നാം ദിനം ഒപ്പന ശീലുകളാല്‍ ധന്യമായിരുന്നു. രാവിലെ ആരംഭിച്ചതുമുതല്‍ കാണികള്‍ നിറഞ്ഞ ഒപ്പനവേദിയില്‍ രാവേറെയായിട്ടും ആവേശമൊഴിഞ്ഞിരുന്നില്ല. വാശിയേറിയ മത്സരങ്ങളാണ് ഒപ്പന വേദിയില്‍ നടന്നത്.
അതേസമയം, ഒപ്പന വേദിയില്‍ മുഴങ്ങിക്കേട്ടതില് ഏറെയും മൊയ്തു വാണിമേലിന്റെ ഇശലുകളാണ്. ഖദീജാ ബീവിയുടെ കല്യാണമായിരുന്നു മിക്കവാറും ടീമുകള്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."