മണ്ണെടുപ്പ്: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം
കോട്ടയം: ജില്ലയില്‍ മണ്ണെടുക്കുന്നതിനുളള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ കലക്ടര്‍ സി. എ ലത ഉത്തരവ് പുറപ്പെടുവിച്ചു. ഒരു വ്യക്തിക്ക് 300 ച.മീ വിസ്തീര്‍ണ്ണത്തില്‍ കുറവായ വീട്ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനോ കച്ചവട ആവശ്യത്തിനുളള കെട്ടിടം നിര്‍മ്മിക്കാനോ സാധാരണ മണ്ണ് ഖനനം ചെയ്യുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നു നല്‍കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, ഡെവലപ്പ്‌മെന്റ് പെര്‍മിറ്റ് എന്നിവ ആവശ്യമാണ്.
ഈ ആവശ്യങ്ങള്‍ക്കല്ലാതെ സ്വകാര്യ വസ്തുവില്‍ നിന്ന് മണ്ണ് ഖനത്തിന് പാരിസ്ഥിതിക അനുമതിയും ഖന അനുമതിയും ഉണ്ടായിരിക്കണം. കെട്ടിട നിര്‍മാണ ആവശ്യത്തിന് സാധാരണ മണ്ണ് നീക്കം ചെയ്യുന്ന വിവരം കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുളള അപേക്ഷയില്‍ രേഖപ്പെടുത്തണം. നിര്‍മാണത്തിനായി മാറ്റുന്ന സാധാരണ മണ്ണ് വാഹനങ്ങളില്‍ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ലാന്‍ഡ് ഡവലപ്പെമെന്റ് പെര്‍മിറ്റ് വാങ്ങണം.
മണ്ണ് നീക്കിയ സ്ഥലം കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനം പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ലാന്‍ഡ് ഡവലപ്പെമെന്റ് പെര്‍മിറ്റും ബില്‍ഡിംങ് പെര്‍മിറ്റും ഉണ്ടെങ്കില്‍ മാത്രമെ ജിയോളജിസ്റ്റ് മണ്ണ് വാഹനങ്ങളില്‍ കടത്താനുളള പെര്‍മിറ്റ് അനുവദിക്കാവൂ. നിര്‍മാണത്തിന് ആവശ്യമായതില്‍ കൂടുതല്‍ മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജിസ്റ്റ് അനുമതി നല്‍കാന്‍ പാടില്ല.
നീക്കം ചെയ്യണ്ടേ മണ്ണിന്റെ അളവ് 500 ഘന മീറ്ററില്‍ കൂടുതല്‍ ആണെങ്കില്‍ വില്ലേജ് ഓഫീസര്‍ക്ക് പകരം അഡി. തഹസീല്‍ദാരില്‍ നിന്നുളള ലൊക്കേഷന്‍ പ്ലാനും സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കണം. ദീര്‍ഘകാലാവധിയുളള കടത്തല്‍ പെര്‍മിറ്റ് നല്‍കാന്‍ മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പിനെ അനുവദിക്കുന്നതല്ല. ഖനം ചെയ്ത മണ്ണ് നീക്കം ചെയ്യുന്നതിന് മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ റോയല്‍റ്റി അടച്ച് കടത്ത് പാസ് വാങ്ങിയിരിക്കണം. മണ്ണ് കൊണ്ടുപോകുന്ന ഓരോ ട്രിപ്പിലും വാഹനത്തില്‍ മണ്ണ് കയറ്റിയ സമയം, തീയതി, എത്തിച്ചേരുന്ന സ്ഥലം, സമയം എന്നിവ രേഖപ്പെടുത്തിയ മിനറല്‍ ട്രാന്‍സിറ്റ് പാസുകള്‍ ഉണ്ടായിരിക്കേണ്ടതാണ്. ഇത് സംബന്ധിച്ച നിബന്ധനകള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്ത് നടപടി സ്വീകരിക്കും.
ജെ.സി.ബി തുടങ്ങിയ എര്‍ത്ത് എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചുളള മണ്ണ് ഖനം രാവിലെ ആറു മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയും മണ്ണ് നീക്കം ചെയ്യുന്നതിനുളള വാഹന ഗതാഗതം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയും മാത്രമെ അനുവദിക്കുകയുളളൂ. പൊടി പറക്കാത്ത വിധം പടുത കൊണ്ട് ലോഡ് ശരിയായി മൂടിയിരിക്കണം.
മൂടുന്നതിന് ഗാര്‍ഡന്‍ നെറ്റ് ഉപയോഗിക്കാന്‍ പാടില്ല. കടത്തുന്ന മണ്ണ് റവന്യൂ രേഖയില്‍ നിലമായി കണക്കാക്കിയിട്ടുളള സ്ഥലത്ത് നിക്ഷേപിച്ചാല്‍ കേരള നെല്‍ വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം 2008 പ്രകാരം നടപടി സ്വീകരിക്കും. പൊതു അവധി ദിവസങ്ങളില്‍ മണ്ണ് ഖനവും കടത്തികൊണ്ട് പോകലും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പൊതുവായതും അടിയന്തിര പ്രാധാന്യവുമുളള സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് മണ്ണ് കൊണ്ടു പോകുന്നതിന് ബന്ധപ്പെട്ട വകുപ്പ് ജില്ലാ കലക്ടര്‍ക്ക് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."