കാസര്‍കോട്ട് ബാങ്കുകളില്‍ നോട്ട് ചോര്‍ച്ച; ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി
കാസര്‍കോട്: അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ക്കു പകരം 2000 രൂപയുടെ പുതിയ നോട്ടുമായി അഞ്ചംഗസംഘം അറസ്റ്റിലായ സംഭവത്തെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഐ.ബി അന്വേഷണം തുടങ്ങി.
കാസര്‍കോട് ടൗണ്‍ സി.ഐ അബ്ദുല്‍ റഹിമിന്റെ ശുപാര്‍ശ പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ആദായ നികുതി വിഭാഗവും അന്വേഷണം തുടങ്ങി. അറസ്റ്റിലായ അഞ്ചു പ്രതികളെയും കാഞ്ഞങ്ങാട് കസ്റ്റഡിയിലായ പഴം വ്യാപാരിയേയും അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. നോട്ടുകള്‍ ചോര്‍ന്നത് കാഞ്ഞങ്ങാട്ടെ ഒരു ബാങ്കിലെ ജീവനക്കാരുടെ ഒത്താശയോടെയാണെന്ന സൂചനയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിലെ ജീവനക്കാരുടെ നീക്കങ്ങള്‍ അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണ്. മുപ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ചതായി തെളിഞ്ഞ സ്ഥിതിക്ക് കാസര്‍കോട്ടെ വ്യാപാര സ്ഥാപനങ്ങളില്‍ പൊലിസ് റെയ്ഡ് നടത്തി. വ്യാപാരികള്‍ക്കാണ് പുതിയ പണം നല്‍കിയതെന്ന്് അറസ്റ്റിലായവര്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ പണം ചോര്‍ന്നത് ബാങ്കു ജീവനക്കാര്‍ മുഖേന മാത്രമായിരിക്കില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതിനു പിന്നില്‍ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്നതിനു പുറം കരാര്‍ എടുത്ത ഏതെങ്കിലും ഏജന്‍സികള്‍ക്കു ബന്ധമുണ്ടാവാമെന്നും അധികൃതര്‍ കരുതുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."