HOME
DETAILS

സഹ. ബാങ്കുകളില്‍ ആദായനികുതി വകുപ്പിന്റെ ആസ്തി പരിശോധന

  
backup
November 19 2016 | 18:11 PM

%e0%b4%b8%e0%b4%b9-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a6%e0%b4%be%e0%b4%af%e0%b4%a8%e0%b4%bf%e0%b4%95

കണ്ണൂര്‍: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പ് അതീവരഹസ്യമായി ആസ്തി പരിശോധന നടത്തുന്നു. ബാങ്കുകളിലെത്തുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ 14 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ എഴുതിവാങ്ങുകയാണ് ചെയ്യുന്നത്. ഇന്നലെ കണ്ണൂര്‍ ജില്ലയിലെ വിവിധ ബാങ്കുകളില്‍ ഇത്തരത്തില്‍ ചോദ്യാവലികളുമായി ആദായനികുതി വകുപ്പ് പരിശോധന തുടങ്ങിക്കഴിഞ്ഞു. ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടോയെന്നറിയാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണു സൂചന.
സഹകരണ ബാങ്കുകളില്‍ നേരിട്ടെത്തിയാണ് ആദായനികുതി വകുപ്പ് ബാങ്ക് മാനേജര്‍മാരില്‍ നിന്നു 14 ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നത്. ബാങ്കില്‍ എത്ര അംഗങ്ങളുണ്ടെന്നും അതില്‍ വോട്ടവകാശമുള്ളവരെത്രയെന്നുമുള്ള ചോദ്യാവലിയില്‍ ബാങ്കില്‍ അക്കൗണ്ടുള്ളവരുടെ പേരു വിവരവും അവരുടെ അക്കൗണ്ടുകളില്‍ എത്ര പണം നിക്ഷേപിച്ചിട്ടുണ്ടെന്നും ചോദിക്കുന്നുണ്ട്.


ബാങ്കില്‍ സ്ഥിരമായി ഇടപാടുനടത്തുന്നവരെത്രയെന്നും സ്ഥിരനിക്ഷേപമുള്ളവരെത്രയെന്നും ചോദ്യാവലിയിലുണ്ട്. രണ്ടര ലക്ഷത്തിനു മുകളില്‍ സേവിങ്‌സ് അക്കൗണ്ടുകളും സ്ഥിരനിക്ഷേപമുള്ളവരുടെയും പേരുവിവരവും വിലാസവും ആദായനികുതി വകുപ്പ് രേഖാമൂലം തന്നെ ശേഖരിക്കുന്നുണ്ട്. 50 ലക്ഷത്തിനു മുകളില്‍ സ്ഥിരനിക്ഷേപവും സേവിങ്‌സ് അക്കൗണ്ടുമുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം ഇത്തരത്തില്‍ അക്കൗണ്ടുള്ളവരുടെ ബന്ധുക്കള്‍ക്ക് അതേ ബാങ്കില്‍ അക്കൗണ്ടുണ്ടെങ്കില്‍ അതും നിക്ഷേപവും ആദായനികുതി വകുപ്പ് ചോദ്യാവലിയിലൂടെ ശേഖരിക്കുന്നുണ്ട്.


സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഇല്ലെന്ന മുഖ്യമന്ത്രിയുടെയും സഹകരണ മന്ത്രിയുടെയും പ്രസ്താവന വന്നയുടനെയാണ് ആദായനികുതി വകുപ്പ് ചോദ്യാവലികളുമായി സഹകരണ ബാങ്കുകളെ സമീപിച്ചിരിക്കുന്നത്. 14 ചോദ്യങ്ങളുടെ ഉത്തരം നല്‍കിക്കഴിയുമ്പോഴേക്കും ബാങ്കിന്റെ സാമ്പത്തികസ്ഥിതിയും സ്രോതസും ആദായനികുതി വകുപ്പിനു ലഭിക്കും.


പ്രാഥമിക സഹകരണ ബാങ്കുകളില്‍ വലിയ നിക്ഷേപം നടത്തിയവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ വിവിധ ബാങ്കുകളിലെ ഇവരുടെ നിക്ഷേപം എത്രയെന്നും ആദായനികുതി വകുപ്പിന് കണ്ടെത്താനാവും.


ഇത്തരത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയവരെ കണ്ടെത്താനും ആദായനികുതി ഈടക്കാനുമുള്ള ശ്രമം നടത്തുകയുമായിരിക്കും ആദായ നികുതി വകുപ്പിന്റെ ഇനിയുള്ള ശ്രമമാണെന്നാണു വിലയിരുത്തുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  2 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  6 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago