HOME
DETAILS
MAL
എ.ടി.പി വേള്‍ഡ് ടൂര്‍: ആന്‍ഡി മുറെ സെമിയില്‍
backup
November 19 2016 | 18:11 PM
ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ടെന്നീസിന്റെ സെമിയില്‍. സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്കു അനായാസം മറികടന്നാണ് മുറെ സീസണിലെ അവസാന പോരാട്ടത്തിന്റെ സെമിയിലേക്ക് കുതിച്ചത്. സ്‌കോര്‍: 6-4, 6-2. സെമിയില്‍ കാനഡയുടെ മിലോസ് റാവോനികാണ് മുറെയുടെ എതിരാളി. മറ്റൊരു സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് ജപ്പാന്റെ കെയ് നിഷികോരിയുമായി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."