നരേന്ദ്രമോദി കളളപ്പണക്കാര്‍ക്കൊപ്പം ചേര്‍ന്ന്
പാവങ്ങളെ ചാപ്പകുത്തുന്നു: എ.എ ഷുക്കൂര്‍
ആലപ്പുഴ: ലളിത് മോദിയേയും വിജയ്മല്യയേയും പോലുളള പ്രഖ്യാപിത സാമ്പത്തിക കുറ്റവാളികളെ സഹായിക്കുകയും പാവങ്ങളെ ക്യൂവില്‍ നിര്‍ത്തി മഷി പുരട്ടി പീഡിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ പറഞ്ഞു. കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാസ്‌പോര്‍ട്ട് ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ ഏകാധിപത്യത്തില്‍ നിന്നും മോചനം നേടാന്‍ ജനങ്ങള്‍ രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രകാശന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ ജെ സെബാസ്റ്റ്യന്‍, ജില്ലാ സെക്രട്ടറി ടി ഡി രാജന്‍, പി എം സുനില്‍, എന്‍ എസ് സന്തോഷ്, ബി വിജയകുമാര്‍, കെ ചന്ദ്രകുമാര്‍, കെ വേണു, ജിജിമോന്‍ പൂത്തറ, എസ് ഷിബു, ഇ ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."