മോദി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നു: എ.എം നസീര്‍
ആലപ്പുഴ: രാജ്യത്ത് സാധാരണ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ് നോട്ട് പിന്‍വലിക്കലിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നസീര്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കലിനെതിരെ മുസ്ലിംലീഗ് ആലപ്പുഴ ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്ന തരത്തിലുള്ള വികലമായ നയമാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. ജനത്തിന്റെ ദുരിതം മനസിലാക്കാതെ തെറ്റിനെ ന്യായീകരിക്കുകയാണ് മോദി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടൗണ്‍ പ്രസിഡന്റ് ബാബു ഷെരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. എം നൗഫല്‍ സ്വാഗതവും ട്രഷറര്‍ എച്ച്. നൗഷാദ് നന്ദിയും പറഞ്ഞു. എസ്. എ അബ്ദുല്‍ സലാം ലബ്ബ, ഷുഹൈബ് അബ്ദുല്ല, ബി. എ ഗഫൂര്‍, ഷാഫിറഹ്മത്തുല്ല, എ. എം യൂസഫ് പോറ്റി, ജബ്ബാര്‍ കൂട്ടോത്ര, റ്റി. ഐ കലാം, ഇ.എന്‍.എസ് നവാസ്, കെ. എം നസീര്‍, സല്മാന്സലീം, വൈ. ജഹാസ്, ബാദുഷ ഷെരീഫ്, എ. കെ ഷിഹാബുദ്ദീന്, മുജീബ് കലാം, എസ്. മുഹമ്മദ് കബീര്‍, രാജ കരീം, പി എസ് മുഹമ്മദ് കുഞ്ഞ് ലബ്ബ, അജ്മല്‍ ശംസുദ്ദീന്‍, റെയിസ് എം. രാജ, കാസിം മീരാന്‍, എ. കെ സലീം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."