HOME
DETAILS

പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ നിയമിച്ചതില്‍ പ്രതിഷേധം ശക്തമായി

  
backup
November 19 2016 | 18:11 PM

%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa


തുറവൂര്‍: പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ നീയമിച്ചതിനെച്ചൊല്ലി ജെ.എസ്.എസ് ഗൗരിയമ്മ വിഭാഗം സംസ്ഥാന കമ്മിറ്റിയില്‍ പ്രതിഷേധം ശക്തമായി. ഭൂരിപക്ഷം പേരും ചെയര്‍മാനെ നിയമിച്ചതിലുള്ള എതിര്‍പ്പു ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മയെ നേരിട്ട് അറിയിച്ചു കഴിഞ്ഞു.
സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലുമല്ലാത്ത സംഗിത് ചക്രപാണി എന്ന ആലപ്പുഴക്കാരനെ പേയ്‌മെന്റ് വാങ്ങി നീയമിച്ചതാണെന്ന് ജെ.എസ്.എസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും അരൂര്‍ നിയോജക മണ്ഡലം ജെ.എസ്.എസ് സെക്രട്ടറിയുമായ സി.പി ബാബു ആരോപിച്ചു.
ഗൗരിയമ്മയെ ഉപജാപക സംഘം വഴി തെറ്റിക്കുന്നതായി അദ്ദേഹം പറഞ്ഞു. മൂന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടുമായിരുന്നിട്ടും അതെല്ലാം ഗൗരിയമ്മയുടെ ഏകാധിപത്യ പ്രവണത മൂലം നഷ്ടപ്പെടുത്തിയതായി സി.പി. ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജെ.എസ്.എസ്.സംസ്ഥാന എക്‌സിക്യൂട്ടിവ് ഉടനെ വിളിച്ചു ചേര്‍ക്കണമെന്നു സി.പി. ബാബു ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സി.പി.ബാബു വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  16 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  31 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago