HOME
DETAILS
MAL
കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കാന്‍ തീരുമാനമായതായി മന്ത്രി
backup
November 19 2016 | 18:11 PM
ആലപ്പുഴ: പുറക്കാട് തോട്ടപ്പള്ളി കരുവാറ്റ പ്രദേശത്തെ കെട്ടികിടക്കുന്ന നെല്ല് എടുക്കുവാന്‍ തീരുമാനമായതായി മന്ത്രി ജി.സുധാകരന് അറിയിച്ചു. തോട്ടപ്പളി പ്രദേശത്തെ നെല്ല് എടുക്കുന്നത് കരുവാറ്റ പ്രദേശത്തുള്ള കൃഷിക്കാര്‍ തടഞ്ഞിരുന്നു. നെല്ല് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പരാതി പോലും ഇവര്‍ നല്‍കിയിരുന്നില്ല.
മൂന്ന് ദിവസമായി നിലനില്‍ക്കുന്ന പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുവാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. കൃഷിക്കാരുമായി കലക്ട്രേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് നാളെ മുതല്‍ നെല്ല് എടുക്കുവാന്‍ ധാരണയില്‍ എത്തിയതെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."