കേരളത്തില്‍ രാഷ്ട്രീയ ധ്രൂവീകരണം ഉടന്‍ സാധ്യമാകും : സുബാഷ് വാസു
ആലപ്പുഴ : സംസ്ഥാനത്ത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ മാറ്റത്തിന് വന്‍ സാധ്യത രൂപപ്പെടുന്നതായി ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി സുഭാഷ് വാസു അഭിപ്രായപ്പെട്ടു. ആലപ്പുഴയില്‍ നടന്ന എന്‍.ഡി.എ ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം മുന്നണിയായി രൂപപ്പെട്ട് എന്‍.ഡി.എ ഇപ്പോള്‍ സംസ്ഥാനത്ത് നിര്‍ണ്ണായ ശക്തിയായി മാറി. കേരളം ഇടത് വലത് മുന്നണികള്‍ ഭരിച്ച് കുട്ടിച്ചോറാക്കി. നോട്ടുകള്‍ പിന്‍വലിച്ചതോടെ ഇന്ത്യയെ ആക്രമിക്കാനുളള പാകിസ്ഥാന് ശ്രമങ്ങള്‍ക്ക് കുറവു വന്നിട്ടുണ്ട്. നോട്ടുകളുടെ നിരോധനം എന്‍.ഡി.എ സര്‍ക്കാരിന്റെ ചരിത്രനേട്ടമാണെന്നും സുബാഷ് വാസു പറഞ്ഞു.
ബി.ഡിജെ.എസിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങള്‍ ഡിസംബര്‍ അഞ്ചിന് അങ്കമാലിയില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യുമെന്നും സുഭാഷ് വാസു അറിയിച്ചു. സമ്മേളനത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ സോമന് അധ്യക്ഷനായിരുന്നു.
ബി ജെ പി സംസ്ഥാന വക്താവ് എം എസ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. രാജന് ബാബു, രാജു കണ്ണാട്ട് , കെ കെ പൊന്നപ്പന്, കെ വൈ വിജയകുമാര്‍, രാജേഷ് ചന്ദ്രന്, വെളളിയാകുളം പരമേശ്വരന്, കെ കെ മഹേഷന് , പി ജെ മന്മഥന്, ഷാജി പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."