കേന്ദ്ര ധനമന്ത്രിയുടെ വാക്കുകള്‍ കടലാസില്‍ മാത്രം: മന്ത്രി പി തിലോത്തമന്
ചേര്‍ത്തല : കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ച് നല്ലതു പറയുന്ന കേന്ദ്ര ധനമന്ത്രി പ്രവര്‍ത്തിയില്‍ കാണിക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന് പറഞ്ഞു.
അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ട താലൂക്കുതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് മാതൃകയായി ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്രനീക്കം ദേഷകരമാണെന്നും അദേഹം പറഞ്ഞു.
അവാര്‍ഡ് നേടിയ സംഘങ്ങള്‍, സെക്രട്ടറിമാര്‍,25 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റുമാര്‍ എന്നിവരെ കയര്‍ കോര്പറേഷന് ചെയര്മാന് ആര് നാസര്‍ ചടങ്ങില്‍ ആദരിച്ചു. നഗരസഭ ചെയര്മാന് ഐസക് മാടവന അധ്യക്ഷനായി.
മത്സരവിജയികള്‍ക്ക് എ എം ആരിഫ് എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വി ജി മോഹനന്, എന്‍ ആര് ബാബുരാജ്, ജ്യോതിമോള്‍, പി വി ജോസഫ്, കെ രാജപ്പന് നായര്‍, കെ ജെ സണ്ണി, സി വി മനോഹരന് ,ടി.സു ഷമ, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു സെമിനാറില്‍
'സഹകരണ മേഖലയിലെ ആധുനീകവല്കരണം-സാധ്യതകള്‍' എന്ന വിഷയം തോമസ് ചാണ്ടി അവതരിപ്പിച്ചു.
സി കെ ഷാജിമോഹന്‍, കെ കെ കുമാരന്, വി ഷേബു, ബിജു എസ് പിള്ള, ഇ വി ജോണി ,പി.പ്രസേനന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."