HOME
DETAILS
MAL
നോട്ടുപ്രതിസന്ധി വിലയിരുത്താന്‍ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം
backup
November 19 2016 | 19:11 PM
ന്യൂഡല്‍ഹി:നോട്ടുപ്രതിസന്ധി വിലയിരുത്തുന്നതിനായി പ്രത്യേക കേന്ദ്ര സംഘങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കും. രാജ്യത്ത് നോട്ടുകള്‍ കിട്ടാനില്ലാതെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയ സാഹചര്യത്തിലാണ് പ്രശ്നം അതീവ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറങ്ങിയത്.
ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര സംഘത്തെ സംസ്ഥാനങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. 27 അംഗങ്ങളടങ്ങിയതാണ് സംഘം.
കേരളത്തിലേക്ക് മൂന്നുപേരാണ് വരുന്നത്. ഐ.ടി അഡീഷണല്‍ സെക്രട്ടറി അജയ്കുമാറും കേരള സംഘത്തില്‍ ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."