HOME
DETAILS
MAL
ജയലളിതയെ വാര്‍ഡിലേക്ക് മാറ്റി
backup
November 19 2016 | 19:11 PM
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നും വാര്‍ഡിലേക്ക് മാറ്റി. എ.ഐ.ഡി.എം.കെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണ് അവര്‍ ഇപ്പോള്‍ കഴിയുന്നത്. അണുബാധ ഉണ്ടാവാതിരിക്കുന്നതിനാണ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നതെന്നും അധികൃതര്‍ അറിയിച്ചിരുന്നു. പനിയും നിര്‍ജലീകരണവും കാരണം സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."