HOME
DETAILS
MAL
നരോദാ കൂട്ടക്കൊല കേസ്: ഒരു ജഡ്ജികൂടി പന്മാറി
backup
November 19 2016 | 19:11 PM
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടയിലുണ്ടായ ഏറ്റവും ക്രൂരമായ സംഭവങ്ങളിലൊന്നായ നരോദപാട്യ കൂട്ടക്കൊലക്കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിമാരിലൊരാള്‍ പിന്മാറി.
ഗുജറാത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന മായാകൊട്നാനിയുള്പ്പെടെയുള്ളവര് പ്രതികളായ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് അഖില്‍ ഖുറേശിയാണ് പിന്മാറിയത്.
അതേസമയം, തന്റെ പിന്മാറ്റത്തിന് ജസ്റ്റിസ് ഖുറേശി പ്രത്യേക കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. രണ്ടുവര്‍ഷത്തിനിടെ ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഇതു ഏഴാമത്തെ ജഡ്ജിയാണ് പിന്മാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."