ചാലക്കുടിയില്‍ ബി.ഡി ദേവസിക്ക് വിജയം
ചാലക്കുടി: ചാലക്കുടി അസംബ്ലി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ബി.ഡി ദേവസിക്ക് മികച്ച വിജയം. 26648 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബി.ഡി ദേവസി വിജയിച്ചത്. 74251വോട്ടുകളാണ് ബി.ഡി ദേവസിക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.യു രാധാകൃഷ്ണന് 47603വോട്ടുകള്‍ ലഭിച്ചു.
എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.എ ഉണ്ണികൃഷ്ണന് 26229 വോട്ടുകള്‍ ലഭിച്ചു. ബി.എസ്.പി സ്ഥാനാര്‍ഥി അയ്യപ്പന് വാഴവളപ്പില്‍ 561വോട്ടും, തൃമുണല് സ്വതന്ത്ര സ്ഥാനാര്‍ഥി എ.ഇ സാജിറ 191 വോട്ടും, എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി ജിജോ വെമ്പിലാന്‍ 367വോട്ടും, സ്വതന്ത്ര സ്ഥാനാര്‍ഥികളായ സാബു ചാതേലിയും എന്‍.എ ദേവസിയും യഥാക്രമം 304ഉം 149വോട്ടും നേടി. കാര്‍മ്മല്‍ സ്കൂളിലെ കൗണ്ടിങ് സ്റ്റേഷനില്‍ രാവിലെ 8ന് വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതലേ ദേവസി വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു.
കൊടകര, കോടശേരി, അതിരപ്പിള്ളി, പരിയാരം, ചാലക്കുടി, മേലൂര്‍, കാടുകുറ്റി, കൊരട്ടി എന്നി എട്ട് ഡിവിഷനുകളിലും ബി.ഡി ദേവസ്സിക്ക് ഭൂരിപക്ഷമുണ്ടായി. 458 പോസ്റ്റല്‍ വോട്ടുകള്‍ ബി.ഡി ദേവസിക്ക് ലഭിച്ചപ്പോള്‍, 193 പോസ്റ്റല്‍ വോട്ടുകള്‍ ടി.യു രാധാകൃഷ്ണനും 90 പോസ്റ്റല്‍ വോട്ടുകള്‍ കെ.എ ഉണ്ണികൃഷ്ണനും ലഭിച്ചു.
35 പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായി. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന മണ്ഡലം 2006ലെ തെരഞ്ഞെടുപ്പില്‍ ബി.ഡി ദേവസിയുടെ വിജയത്തോടെ മണ്ഡലം ഇടതിന്റേയതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."