വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുമായി കരകൗശല മേള
കൊച്ചി: എംബ്രോയിഡറി വര്‍ക്ക്‌സ്,ഗ്ലാസ് ജ്വല്ലറി, വിവിധതരം കാര്‍പ്പെറ്റ്,കല്ലില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍,പ്രിന്റ്് തുണിതരങ്ങള്‍ ഇവയെല്ലാം സാധാരണ മേളകളില്‍ കണ്ട് മടുത്തവയാണെങ്കിലും എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ കഴിഞ്ഞ 9 ദിവസമായി നടന്നുവരുന്ന കരകൗശല മേളയ്ക്ക് മികവേകുന്നത് ഇവയുടെ നിര്‍മ്മിതിയിലെ പുതുമയാണ്.
ഓരോ സംസ്ഥാനത്തും നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ കാണാനും സ്വന്തമാക്കാനുമൊക്കെ ഇതിനോടകം നിരവധി സന്ദര്‍ശകര്‍ മേളയിലെത്തിക്കഴിഞ്ഞു.കൈത്തറി ഉല്‍പ്പന്നങ്ങളാണ് മേളയുടെ മുഖ്യ ആകര്‍ഷണം.തേങ്ങ മടലുപയോഗിച്ച്്് ഉണ്ടാക്കിയ കൂജകള്‍,ചകിരിയുപയോഗിച്ചു പിണഞ്ഞെടുത്ത കിളിക്കൂട് തുടങ്ങിയവ ഇവയില്‍ ഏറെ കൗതുകമുണര്‍ത്തുന്നു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുളകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്കും മേളയില്‍ ആവശ്യക്കാര്‍ ഏറെയാണ്. മുള കൊണ്ട്് തീര്‍ത്ത കസേരകള്‍, പുട്ടുകുറ്റികള്‍,മറ്റ്്് ഷോക്കേസ് ഉല്‍പ്പന്നങ്ങള്‍ ഇവയെല്ലാം മേളയിലുണ്ട്.ഒഡീഷയില്‍ നിന്നുള്ള സില്‍വര്‍ ഫിലിഗ്രി ആഭരണങ്ങള്‍ മേളയെ കൂടൂതല്‍ ആകര്‍ഷകമാക്കുന്നു.വത്യസ്്തമായ ചിത്രപണിയോടുകൂടിയുള്ള ആഭരണങ്ങള്‍ക്കാണ് പ്രായഭേദമന്യേ ആവശ്യക്കാരേറെ.പ്രിന്റ് ചെയ്്്്ത വിവിധയിനം തുണിത്തരങ്ങളാണ് മേളയിലെ മറ്റൊരാകര്‍ഷണം.
മധ്യപ്രദേശില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റിക്്് ചെരുപ്പുകള്‍,കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ കൂടുതല്‍ കൗതുകമുണര്‍ത്തുന്നതാണ്.ഇത്്് കുട്ടികളേയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു.തഞ്ചാവൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പെയിന്റ്റിങുകള്‍ക്കാണ് പ്രിയം കൂടുതല്‍.വിവിധ സംസ്്്ക്കാരങ്ങളുടെ സ്മരണകളുണര്‍ത്തുന്നതും പ്രകൃതിയോട്്് ഇണങ്ങിനില്‍ക്കുന്നതുമായ ചിത്രങ്ങള്‍ കാണുവാനും വാങ്ങുവാനും കാലപ്രേമികളും മേളയിലെത്തുന്നുണ്ട്.വ്യതസ്തകളാര്‍ന്ന കലാരൂപങ്ങളാണ് ചിത്രങ്ങളുടെ പ്രത്യേകത.ദേശീയ, സംസ്ഥാനാടിസ്ഥാനത്തില്‍ അവാര്‍ഡുകള്‍ നേടിയ നൂറിലേറെ കലാകാരന്മാരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.ഹാന്റിക്രാഫ്റ്റ്‌സും കേരള സര്‍ക്കാര്‍ സ്ഥാപനമായ സുരഭിയും ഹാന്റിക്രാഫ്റ്റ്‌സ് അപ്പക്‌സ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന മേള ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."