HOME
DETAILS
MAL
പൊതു കിണര്‍ കാടുകയറി നശിക്കുന്നു
backup
November 19 2016 | 19:11 PM
പെരുമ്പാവൂര്‍: കുറുപ്പംപടി ഇരിങ്ങോള്‍ ഭാഗത്ത് ശുദ്ധജലക്ഷാമം രൂക്ഷമാകുമ്പോള്‍ പ്രദേശത്തെ പൊതു കിണര്‍ കാടുകയറി നശിക്കുന്നു.
ആലുവ - മൂന്നാര്‍ റോഡിനു സമീപം വട്ടോളിപ്പടിയിലുള്ള പൊതുകിണറാണ് ആരും ശ്രദ്ധിക്കാതെ കാടുകയറി നശിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സമീപവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് ഈ കിണറിനെയാണ്. കൊടും വേനലിലും പ്രദേശത്തുകാര്‍ക്ക് കുടിവെള്ളം നല്‍കിയിരുന്നെങ്കിലും കാലങ്ങള്‍ പിന്നിട്ടതോടെ സമൂഹവും ആധികാരികളും വട്ടക്കാട്ടുപടിയിലെ ഈ കിണറിനെ മറന്ന.കാലക്രമേണ കിണറും പരിസരവും കാടുപിടിച്ച് നശിച്ചു.
കിണറിന്റെ ഉള്ളില്‍നിന്നുപോലും വന്‍ മരങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. കുടിവെള്ളഷാമം രൂക്ഷമായ സാഹചര്യത്തില്‍ കാടുകയറി നശിച്ച പൊതു കിണര്‍ നന്നാക്കി ജലസ്രോതസ് വീണ്ടെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."