HOME
DETAILS
MAL
അനധികൃത ഗോഡൗണ്‍ പൊളിച്ച് നീക്കാന്‍ ഉത്തരവ്
backup
November 19 2016 | 19:11 PM
പെരുമ്പാവൂര്‍: പാടശേഖരം അനധികൃതമായി മണ്ണിട്ട് നികത്തി നിര്‍മിച്ച ഗോഡൗണ്‍ പൊളിച്ച് നീക്കുവാന്‍ പഞ്ചായത്ത് ഉത്തരവിട്ടു. ഒക്കല്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ പരിതപാടം പാടശേഖരത്തെ 10 ഏക്കറോളം വരുന്ന നെല്പാടമാണ് സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണിട്ട് നികത്തി ഗോഡൗണ്‍ നിര്‍മിച്ചത്.
ഒക്കലിലെ ഒരു അരിമില്‍ വ്യവസായിയാണ് പാടശേഖരം മണ്ണിട്ട് നികത്തിയത്. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം കെട്ടിടം പൊളിച്ച് നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് സ്വമേധയാ കെട്ടിടം നേരിട്ട് പൊളിച്ച് നീക്കുമെന്നും ഇതിനായി ചിലവാകുന്ന തുക ഉടമയില്‍ നിന്നും നികുതി കുടിശ്ശിഖ എന്ന പേരില്‍ നിയമാനുസരണം ഈടാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."