മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി തര്‍ക്കം എം.സി റോഡില്‍ ഗതാഗതം സ്തംഭിച്ചു
മൂവാറ്റുപുഴ: കാര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ ചൊല്ലി ഉടമയും, പൊലിസുകാരനും തമ്മിലാരംഭിച്ച തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.
എം.സി റോഡില്‍ ഗതാഗതം സ്തംഭിച്ചു. വാഴപ്പിള്ളിയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാറില്‍ വരികയായിരുന്ന യുവാവ് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ട് ബൈക്കിലെത്തിയ പൊലിസുകാര്‍ കാര്‍ തടഞ്ഞു ഇയാളെ പിടികൂടാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന് തുടക്കം. ഫോണ്‍ ഉപയോഗിച്ചതിന് പിഴയടക്കാന്‍ തയാറാണന്ന് യുവാവ് പറഞ്ഞെങ്കിലും, വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടു പോകണമെന്ന നിലപാടായിരുന്നു പൊലിസ് സ്വീകരിച്ചത്. ഇതോടെ തര്‍ക്കം രൂക്ഷമായി.
സംഭവം കണ്ടെത്തിയ നാട്ടുകാര്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ എത്തിയ പൊലിസുകാരുടെ നടപടി ചോദ്യം ചെയ്തതോടെ തര്‍ക്കം സംഘര്‍ഷത്തിലെത്തി. തര്‍ക്കവും ബഹളവും രൂക്ഷമായതോടെ കൂടുതല്‍ നാട്ടുകാരും തടിച്ചു കൂടി. ഇതോടെ മൂവാറ്റുപുഴ പെരുമ്പാവൂര്‍ എം.സി റോഡില്‍ ഗതാഗതം സ്തംഭിച്ചു.
ഇതിനിടെ കൂടുതല്‍ പൊലിസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചങ്കിലും നാട്ടുകാര്‍ തടഞ്ഞു. പിന്നീട് എസ്.ഐ എത്തി ജനങ്ങളുമായി സംസാരിച്ച ശേഷം യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി മൊഴി എടുത്തശേഷം വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."