ലഹരിയ്ക്കെതിരായ പോരാട്ടത്തില്‍ സമൂഹം കൈകോര്‍ക്കണം: എസ്.കെ.എസ്.ബി.വി
ആലുവ : സമൂഹത്തിലെ കുരുന്നു വിദ്യാര്‍ത്ഥികളെയും, അതുവഴി സമൂഹത്തെയും ഗ്രസിച്ച് കൊണ്ടിരിക്കുന്ന സാമൂഹ്യ വിപത്തായ ലഹരിയ്ക്കെതിരായ പോരാട്ടത്തില്‍ സമൂഹം കൈകോര്‍ക്കണമെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ആലുവ എടയപ്പുറത്ത് വച്ച് നടന്ന കൗണ്‍സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.കെ ഹസ്സന് ഫൈസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ആസിഫ് ദാരിമി പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശഫീഖ് തങ്ങള്‍, അബ്ദുള്‍ ഖാദര്‍ ഖാസിമി, കെ.എച്ച് സമദ് ദാരിമി, വി.കെ മുഹമ്മദ് ഹാജി, പി.കെ അബ്ദുള്‍ അസീസ്, സൈനുദ്ധീന്‍ ഒളിവെട്ടൂര് സംസാരിച്ചു. സമാപനസംഗമം സമസ്ത മാനേജര്‍ എം.എ ചേളാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അന്‍വര്‍ സാദത്ത് എം.എല്‍.എ, ബഷീര്‍ ഫൈസി ദേശമംഗലം, മിദ്ലാജ് കിടങ്ങഴി, ഹുസൈന്‍കുട്ടി മൗലവി, അബ്ദുള്‍കരീം ഫൈസി, ബുഖാരി ഫൈസി, അഷ്റഫ് ഹുദവി, നൗഫല്‍ കുട്ടമശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ശഫീഖ് മണ്ണഞ്ചേരി സ്വാഗതവും, അഫ്സല് രാമന്തളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."