പെന്‍ഷന് പുതിയ നിബന്ധനകള്‍ ഒഴിവാക്കണം: എ.ഐ.ടി.യു.സി
കൊച്ചി: വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ വഴി തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിന് ഇറക്കിയ ഉത്തരവ് അപ്രായോഗികവും തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതുമാണെന്ന് എ.ഐ.ടി.യു.സി എറണാകുളം ജില്ലാകൗണ്‍സില്‍ ആരോപിച്ചു.
ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം 34 കോളങ്ങളടങ്ങിയ അപേക്ഷാഫോറം പൂരിപ്പിച്ച് ക്ഷേമനിധി ഓഫീസുകളിലെത്തിക്കണമെന്നാണ്. പ്രായമായവരും രോഗികളും ശാരീരിക അവശത അനുഭവിക്കുന്നവരുമാണ് പെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികള്‍ ഏറെയും. നിര്‍ദ്ദിഷ്ട ഫോറത്തിലാവശ്യപ്പെടുന്ന പലവിവരങ്ങളും തൊഴിലാളികള്‍ക്ക് ലഭ്യമല്ലാത്തതാണ്. പെന്‍ഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ലളിതവും സുതാര്യവുമാക്കി തൊഴിലാളികള്‍ക്ക് തുടര്‍ന്നും ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ അഷ്‌റഫും സെക്രട്ടറി കെ.എന്‍ ഗോപിയും തൊഴില്‍വകുപ്പ്മന്ത്രി ടി.പി രാമകൃഷ്ണന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പലക്ഷേമനിധി ബോര്‍ഡുകളും വ്യത്യസ്ഥമായ ഉത്തരവുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. തൊഴിലാളികളില്‍ ആശയക്കുഴപ്പവും ബുദ്ധിമുട്ടും സൃഷ്ടിക്കുന്ന ഇത്തരം നടപടികള്‍ ഒഴിവാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."