HOME
DETAILS
MAL
അരൂര്‍ അപകടം: നിവേദനം നല്കി
backup
November 19 2016 | 19:11 PM
കൊച്ചി: അരൂരില്‍ ജീപ്പ് കായലില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ച മലയാളി ഡ്രൈവര്‍ പാണാവള്ളി സ്വദേശി നിജാസിന്റെയും മരണമടഞ്ഞ നേപ്പാള്‍ സ്വദേശികളായ നാലുപേരുടെയും കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി. ടി. തോമസ് എം.എല്‍.എ മുഖ്യമന്ത്രിക്കു നിവേദനം നല്കി. നിജാസിന്റെ കുടുംബത്തിന് സ്വന്തമായി പാര്‍പ്പിടം പോലുമില്ല. മരിച്ചവരെല്ലാം 35 വയസില്‍ താഴെയുള്ളവരാണ്. തൃക്കാക്കര മണ്ഡലത്തില്‍പ്പെടുന്ന ഇടപ്പള്ളിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്ന ചിത്ര ഡെക്കറേഷന്‍സ് പ്രവര്‍ത്തിക്കുന്നത്. നേപ്പാള്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."