കയ്പമംഗലത്തിന് ഇരട്ടി മധുരം സമ്മാനിച്ച് ഇ.ടി.ടൈസനും കെ.യു അരുണനും
കയ്പമംഗലം: കാല്‍ നൂറ്റാണ്ടുകളായി നാട്ടുകാരായ സ്വന്തം എം.എല്‍.എയെ ലഭിക്കാതിരുന്ന കയ്പമംഗലം നിയോജക മണ്ഡലത്തിന് ഇത്തവണ ലഭിച്ചത് രണ്ട് എം.എല്‍.മാരെ. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വാശിയേറിയ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ചരിത്രം കുറിച്ച പ്രൊഫ: കെ.യു.അരുണനും കയ്പമംഗലത്ത് നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച ഇ.ടി.ടൈസണ്‍ മാഷും ഇനി കയ്പമംഗലത്തിന്റെ സ്വന്തം എം.എല്‍.എമാര്‍.
കയ്പമംഗലം നിയോജക മണ്ഡലത്തിന്റെ തെക്കേ അറ്റത്തെ പഞ്ചായത്തായ എടവിലങ്ങ് കാര സ്വദേശിയും കാര സെന്റ് ആല്‍ബാന സ്‌കൂളിലെ പ്രധാനധ്യാപകനുമാണ് ഇ.ടി.ടൈസണ്‍ മാസ്റ്റര്‍. വടക്കെ അറ്റത്തെ പഞ്ചായത്തായ എടത്തിരുത്തിയിലെ കുമ്പളപറമ്പ് സ്വദേശിയും നാട്ടിക ശ്രീനാരായണ കോളജ് റിട്ട, പ്രിന്‍സിപ്പാളുമാണ് കെ.യു.അരുണന്‍ മാസ്റ്റര്‍.
കൊടുങ്ങല്ലൂരിലും പുനര്‍ നിര്‍ണയം നടത്തിയ കയ്പമംഗലത്തും പുറത്ത് നിന്നുള്ളവരായിരുന്നു എം.എല്‍.എമാര്‍. കൊടുങ്ങല്ലൂരിന്റെ മാനസ പുത്രന്‍ വി.കെ.രാജന്‍ ജയിച്ചതിന ു ശേഷം ഇതുവരേയും നാട്ടുകാരായവര്‍ ആരും തന്നെ നിയമസഭയിലേക്കെത്തിയില്ല.
കാല്‍ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ കയ്പമംഗലത്തിന് ലഭിച്ചത് ഇരട്ടി മധുരം. സി.പി.ഐ .കയ്പമംഗലം മണ്ഡലം സെക്രട്ടറിയായ ടൈസന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് സ്ഥാനാര്‍ഥിത്വം ലഭിക്കാതെ പോയത്. അതിനുള്ള പ്രതികാരമെന്നോണമാണ് വോട്ടര്‍മാര്‍ ടൈസള്‍ മാഷെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയ സോപാനത്തിലേക്കെത്തിച്ചത്.
നാട്ടിക ഫര്‍ക്ക സഹകരണ ബാങ്ക്, മുന്‍ പി.എസ്.സി.അംഗം, ലൈബ്രറി കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന അരുണന്‍ മാഷിന്റെ പത്‌നി മഞ്ജുള അരുണന്‍ തളിക്കുളം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തഗംമാണ്.
റിപ്പബ്ലിക്കന്‍ രക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ സഹോദര പുത്രന്‍ കൂടിയായ അരുണന്‍ മാഷിന്റെ വിജയം തീരദേശത്തെ കോരിത്തരിപ്പിച്ചിരിക്കുകയാണ്.
കാലങ്ങളായി തങ്ങളുടെ പരിഭവം കേള്‍ക്കാതിരുന്നതിനൊടുവില്‍ ലഭിച്ച രണ്ടുപേരും കയ്പമംഗലത്തെ വോട്ടര്‍മാര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."