HOME
DETAILS

കാടിന്റെ കടലിടുക്കിലെ കീഴാള മുദ്രകള്‍

  
backup
November 20 2016 | 01:11 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%80

ഒരുവശത്ത് കരിമ്പാറക്കെട്ടുകളുടെ കവിള്‍തടങ്ങളിലൂടെ ഒഴുകിവരുന്ന ആനന്ദ കണ്ണീരുപോലെ കാട്ടരുവികള്‍, മറുവശത്ത് അന്ധകാര തിരമാലകള്‍ നിറഞ്ഞ കാട് കൊണ്ടണ്ടുണ്ടണ്ടായ പച്ചക്കടല്‍. മൂടല്‍മഞ്ഞ് ഒരു നൈലോണ്‍ സാരിപോലെ ചെറുകുന്നുകള്‍ക്കു മീതെ പാറിനടക്കുന്നു. സമതലത്തില്‍ നിന്നും രണ്ടണ്ടായിരം അടി ഉയരത്തില്‍ നിലകൊള്ളുന്ന വയനാടിന്റെ നാലതിരുകളും ഇങ്ങനെയാണ്. സ്വര്‍ഗത്തിലേക്കുള്ള പാത കാടും മുള്ളും നിറഞ്ഞതാണെന്ന ബൈബിള്‍ വാക്യത്തിന്, മലമ്പാമ്പുപോലെ വളഞ്ഞുപുളഞ്ഞ വയനാടന്‍ കാട്ടുപാതകള്‍ സുന്ദരവ്യാഖ്യാനമാണ്.    


  അതിസാഹസികമായ സഞ്ചാരങ്ങളുടെയും അടിസ്ഥാനവര്‍ഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും കഥകളാണ് ഈ നാടിനു പറയാനുള്ളത്. കുടിയേറ്റങ്ങളും കുടിയിറക്കങ്ങളും സമരങ്ങളും വയനാടിന്റെ ചരിത്രത്തെ പലവട്ടം തപോഗ്രമാക്കി. പട്ടിണിയും ദീനങ്ങളും പലവട്ടം മരവിപ്പിച്ചു കിടത്തി. ചേരിയിലെ ചേറ് ചോറാക്കി തിന്ന് ജീവന്റെ വന്‍കരകളെ കൂട്ടിച്ചേര്‍ത്ത ഗിരിവര്‍ഗക്കാരും ആദിവാസികളും വിശ്വവേദികളിലെ വിഷയങ്ങളാക്കി. ഇന്നീ നാടേറെ മാറിപ്പോയി. സാങ്കേതിക വികാസത്തിന്റെ സകല ഗുണദോഷങ്ങളിലും വയനാടിനു പങ്കാളിത്തമുണ്ടണ്ട്. പക്ഷേ മൂന്നു നേരത്തെ അന്നത്തിനപ്പുറത്തേക്കു ജീവിതം വളരാത്ത അധഃകൃതരുടെ ഇരുണ്ടണ്ട വയനാട് ഇപ്പോഴും മറ്റൊരു ഭാഗത്തുണ്ടണ്ട്. കെ. പാനൂരിന്റെ ഭാഷയില്‍ 'കേരളത്തിലെ ആഫ്രിക്ക'.


............
ലോകത്ത് വയനാടിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒരു സാമൂഹിക സവിശേഷതയുണ്ടണ്ട്. ദീര്‍ഘകാല പോരാട്ടങ്ങളും അധിനിവേശങ്ങളുമാണ് ഇവിടെ വികസനം കൊണ്ടണ്ടുവന്നത് എന്നതാണത്. സാമ്രാജ്യത്വ യുദ്ധങ്ങള്‍ നിലച്ചതോടെ വയനാട്ടിലെ സാങ്കേതിക വികാസങ്ങള്‍ എന്നും വനനിയമം, വന്യജീവി നിയമം തുടങ്ങിയ സാങ്കേതികത്വങ്ങളിലും രാഷ്ട്രീയ-വ്യാപാര അച്ചുതണ്ടണ്ടിന്റെ ഒത്തുകളിയിലും കുരുങ്ങിക്കിടന്നു. ബ്രിട്ടീഷുകാര്‍ അന്നുതന്നെ മലബാര്‍-മൈസൂര്‍-ബംഗളൂരു വ്യാപാരത്രയങ്ങളെ വയനാടന്‍ റെയില്‍വേ വഴി ഏകോപിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു.


സായിപ്പന്മാര്‍ ഇവിടെ അല്‍പംകൂടി തുടര്‍ന്നിരുന്നുവെങ്കില്‍, മാമലകളുടെ ഹൃദയംതൊട്ട് നീളന്‍വണ്ടണ്ടികള്‍ കൂകിപ്പായുന്നത് കാണാമായിരുന്നുവെന്ന് അനുമാനിച്ചാല്‍ തെറ്റാവില്ല. വയനാട്ടില്‍ കാപ്പി-തേയിലത്തോട്ടങ്ങള്‍ സ്ഥാപിച്ചതും ബ്രിട്ടീഷുകാരാണ്. കാപ്പി കൃഷിയും കുരുമുളകും വയനാടിന്റെ മൗലികമായ വിളയല്ല. കൊളോണിയല്‍ ശക്തികള്‍ ഇറക്കുമതി ചെയ്ത കൃഷിരീതികളാണത്. ഇന്നവ അങ്ങോട്ടു തന്നെ കയറ്റിപ്പോകുന്നുവെന്നത് ചരിത്രനിയതി മാത്രം.


............
ഗോത്രവര്‍ഗ സംസ്‌കൃതിയും കുടിയേറ്റക്കാര്‍ കൈമാറിയ വിഭിന്നസംസ്‌കൃതിയും കൂടിച്ചേര്‍ന്ന സങ്കര സംസ്‌കാരമാണ് ഇവിടെ. വയനാട്ടിലെ ഭാഷ, ആചാരം, മതവിശ്വാസം, വേഷവിധാനം തുടങ്ങിയവയിലെല്ലാം ഈ മാറ്റങ്ങള്‍ കാണാം. തെക്കന്‍ വയനാട് മലപ്പുറം ഭാഷയും വടക്കേവയനാട് കോലത്ത് നാടന്‍ മലയാളവും ഉപയോഗിക്കുന്നു. പെരുമാറ്റത്തിലും ഈ മാറ്റം കാണാം. തെക്കന്മാര്‍ പൊതുവെ ഗൗരവക്കാരും വേഗത കൂടിയവരുമാണ്. വടക്കന്മാര്‍ ഭാവങ്ങളിലും സംസാരങ്ങളിലും സാവധാനത ഉള്ളവരാണ്. ബ്രിട്ടീഷുകാരോടൊപ്പം വയനാട്ടിലേക്കു ധാരാളമായെത്തിയ ജൈനമതാനുയായികളും ഇതര സംസ്ഥാനക്കാരും വയനാടിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഏറെ സമ്പന്നമാക്കി. ആദിവാസികളാണ് നാടിന്റെ ഹൃദയ സ്പന്ദനങ്ങള്‍ ഏറ്റവുമടുത്തറിയുന്നത്.
കന്യാവനങ്ങളോടും ജൈവസ്രോതസുകളോടും തൊട്ടൊരുമ്മി ജീവിച്ചുപോരുന്ന പണിയര്‍, കുറിച്യര്‍, കുറുമര്‍, കാട്ടുനായ്ക്ക, അടിയര്‍, കാടര്‍, ഊരാളി തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ ഇപ്പോഴും തനതായ ആചാരാനുഷ്ഠാനങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാണ്. പ്രകൃതിദത്തമായ ഔഷധങ്ങളും വനങ്ങളിലെ ജീവിതവ്യാകരണങ്ങളും അവരുടെ സ്വകാര്യമായ അഹങ്കാരങ്ങളാണ്. ആധുനിക സൗകര്യങ്ങളുടെ അടിസ്ഥാനഘടകങ്ങള്‍ ഇനിയും കടന്നുചെന്നിട്ടില്ലാത്ത കാട്ടുനായ്ക്ക വിഭാഗം പോലോത്തവര്‍ സഞ്ചാരികളുടെ കാമറക്കു കൗതുകം തീര്‍ക്കാനുള്ളവര്‍ മാത്രമാണിപ്പോഴും, പുറം ലോകത്തിന്റെ കണ്ണില്‍.


അധ്വാനം ആരാധനയായും മണ്ണിനെ മതമായും കാണുന്ന ധാരാളം ജനവിഭാഗങ്ങള്‍ ഇപ്പോഴും വനങ്ങള്‍ക്കുള്ളിലുണ്ടണ്ട്. കാട്ടുകിഴങ്ങില്‍ തുടങ്ങി മലദേവതമാരില്‍ ഒടുങ്ങുന്നു അവരുടെ ആവശ്യങ്ങളും ആനന്ദങ്ങളും. പട്ടിണി, രോഗം, അജ്ഞത തുടങ്ങിയവയുടെ ആധിപത്യങ്ങളില്‍ ജീവിതം ആടിയുലയുന്നവരാണ് അവരിലധികവും. തീയുള്ളേടത്ത് പുകയുണ്ടണ്ടാകുമെന്നപോലെ അജ്ഞതയുള്ളേടത്ത് അന്ധവിശ്വാസവുമുണ്ടണ്ടാകും.


ചിരപുരാതനമായ പല അത്യാചാരങ്ങളും കൈവെടിഞ്ഞാല്‍ മലദൈവങ്ങള്‍ കോപിക്കുമെന്ന ഭയവും ഗോത്രമൂപ്പന്മാരുടെ സമ്മര്‍ദങ്ങളുമാണ് അവരെ പിറകോട്ടു നടത്തുന്നത്. ചിലതൊന്നും ഒരുപക്ഷേ പരിഷ്‌കൃതര്‍ക്ക് ഉള്‍ക്കൊള്ളാനായെന്നു വരില്ല.
ഭാര്യ മരിച്ചാല്‍ അടിയന്മാര്‍ പിറ്റേന്നുതന്നെ തല മൊട്ടയടിക്കണം. ഒരു വര്‍ഷം കുളിക്കാനോ വസ്ത്രം മാറാനോ പാടില്ല. വെറും ഉപ്പും കാന്താരിയും കൂട്ടി ഭക്ഷണം കഴിക്കണം. ആളുകളില്‍ നിന്ന് അകന്നു ജീവിക്കണം. ചിരിക്കാനോ അധികം സംസാരിക്കാനോ ചികിത്സിക്കാനോ പാടില്ല. നഖം, മുടി തുടങ്ങിയവ നീക്കല്‍ നിഷിദ്ധമാണ്. ഒരു വര്‍ഷമാകുമ്പോഴേക്ക് അയാള്‍ സഞ്ചരിക്കുന്ന ഉപ്പ് പാടമായി  മാറിയിട്ടുണ്ടണ്ടാകും.


വര്‍ഷം, സമയം, പ്രായം തുടങ്ങിയവ നിര്‍ണയിക്കാന്‍ പലര്‍ക്കും പ്രത്യേക മാനദണ്ഡങ്ങളുണ്ടണ്ട്. തന്റെ ചുമലില്‍ ഒരു പൊതി നെല്ലെടുത്ത് മൂന്നു നാഴിക നടക്കാനാവുന്ന കാലത്ത് പുരുഷനു വിവാഹം ചെയ്യാം എന്നാണ് അടിയരുടെ കണക്ക്. പെണ്‍കുട്ടി ശിശുവായിരിക്കെത്തന്നെ 'താലികെട്ടി' റിസര്‍വ് ചെയ്തുവയ്ക്കുന്ന സമ്പ്രദായവുമുണ്ടണ്ട്. വരന്‍ വധുഗൃഹത്തിലെത്തുന്ന ആദ്യദിനം നെല്ല്, വെളിച്ചെണ്ണ, ഉപ്പ്, മുളക്, മീന്‍, വെറ്റില, അടക്ക, പുകയില  തുടങ്ങിയ സാധനങ്ങള്‍ വധുവിന്റെ അച്ഛനമ്മമാര്‍ക്കു സമ്മാനമായി കൊണ്ടണ്ടുപോകും. വിവാഹവും വിവാഹമോചനവും അവര്‍ക്കിടയില്‍ തുടര്‍ക്കഥകളാണ്. ചില കുറിച്യര്‍ക്കിടയിലും പല പഴയ ആചാരങ്ങളും തുടര്‍ന്നുവരുന്നുണ്ടണ്ട്.


............
ഉത്തരാധുനിക വയനാട് മതസൗഹൃദത്തിന്റെ വര്‍ണക്കളമാണ്. മുസ്‌ലിം-ക്രൈസ്തവ-ദലിത് ജനവിഭാഗങ്ങള്‍ ഒരുമയോടെ അവിടെ കഴിയുന്നു. ഒരു വര്‍ഗീയ സംഘര്‍ഷവും വയനാട്ടില്‍ ഉണ്ടണ്ടായിട്ടില്ല. ഇവിടേക്കുള്ള മുസ്‌ലിം കുടിയേറ്റത്തിന് എഴുന്നൂറു വര്‍ഷത്തെ ചരിത്രമാണുള്ളത്. അനുമാനങ്ങളുടെയും സാധ്യതകളുടെയും വെളിച്ചത്തിലാണ് പല ചരിത്രങ്ങളും വായിക്കേണ്ടണ്ടി വരുന്നതെന്നത് ഇവ്വിഷയകമായ അക്കാദമിക് ഗവേഷണങ്ങളുടെ അനിവാര്യത വിളിച്ചറിയിക്കുന്നു .


കാടിനുള്ളിലെ ചില പുണ്യ ദര്‍ഗകള്‍, ബാവലി, വാരാമ്പറ്റ, കാട്ടിച്ചിറക്കല്‍ തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് മുസ്‌ലിം കുടിയേറ്റത്തിന്റെ ചിത്രം തെളിയുന്നത്. ആയിരത്തി അഞ്ഞൂറിനും രണ്ടണ്ടായിരത്തിനുമിടയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ക്രൈസ്തവ കുടിയേറ്റങ്ങള്‍ നടന്നിരുന്നുവെന്നതിന്റെ അനുമാനങ്ങള്‍ പറയപ്പെടുന്നുണ്ടണ്ട്. തമിഴ്-കന്നട വംശജരുടെ താവഴികളിലേക്കും മധ്യമലബാര്‍ തിരുവിതാംകൂറിലേക്കുമാണ് മുസ്‌ലിം-ക്രൈസ്തവ വേരുകള്‍ മടങ്ങുന്നത്.


ആധുനിക ചരിത്രങ്ങളില്‍ മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ മാനന്തേരി (മാനന്തവാടി) യെ വിശദീകരിക്കുന്നുണ്ട. കറുത്ത കര്‍ക്കിടകത്തില്‍ നിലയ്ക്കാതെ മഴ പെയ്യുന്ന വഴിയോരങ്ങളില്‍ ജ്വരവും വൃണങ്ങളും ബാധിച്ച ആദിവാസികള്‍ ചുറ്റിപ്പുതച്ച് കൂട്ടംകൂടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ അത്തരം രേഖകളിലുണ്ട്. മാനന്തവാടി ഭാഗം ആദിവാസികളും പുല്‍പ്പള്ളി ഭാഗം ക്രൈസ്തവരും കോലത്തുനാടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ മുസ്‌ലിംകളും കൂടുതലായിരുന്നു. ഇപ്പോള്‍ അങ്ങനെ പറയാന്‍ പറ്റില്ല.


ജില്ലാ പിറവിക്കു ശേഷമുള്ള വയനാടിന്റെ വിശേഷങ്ങള്‍ ഇല്ലായ്മയുടെയും പോരായ്മയുടെയും ശബ്ദങ്ങളാണ്. സ്വപ്നപദ്ധതികളെല്ലാം യാഥാര്‍ഥ്യമാകാതെ ഫയലുകളില്‍ ഒതുങ്ങിക്കിടക്കുന്നു. നൂറ്റാണ്ടണ്ടിലേറെയായി വയനാട് റെയില്‍വേക്കുള്ള ശ്രമം ആരംഭിച്ചിട്ട്. ഇന്നും ആ ചൂളംവിളി കേള്‍ക്കാനുള്ള ഭാഗ്യമുണ്ടണ്ടായിട്ടില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളജും ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേന്ദ്രവും ഫയല്‍ വിട്ടിറങ്ങാന്‍ അറച്ചു നില്‍ക്കുന്നു. കാരാപ്പുഴ പദ്ധതി ഭാഗമായി കമ്മിഷന്‍ ചെയ്തുവെങ്കിലും പ്രയോജനം കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല.
കബനി ജലം പ്രയോജനപ്പെടുത്തുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച ജലസേചന-വൈദ്യുത പദ്ധതിയും പ്രഖ്യാപിച്ച ബദല്‍പാതകളും ലക്ഷ്യം കാണാതെ കിടക്കുന്നു. 1950ല്‍ 23,493 ഹെക്ടര്‍ നെല്‍കൃഷി ഉണ്ടണ്ടായിരുന്ന സ്ഥാനത്ത് 2016ല്‍ പതിനായിരത്തില്‍ താഴെ ഹെക്ടര്‍ മാത്രമായി. 2131 ച.കി.മീ പുല്‍പ്രദേശവും ഇതിലുള്‍പ്പെടും. കാലാവസ്ഥാ വ്യതിയാനം നാടിന്റെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടണ്ട്. ഇതു സമ്പദ്ഘടനയെയും തകര്‍ത്തിരിക്കുന്നു. വ്യവസായരഹിത ജില്ലയാണ് വയനാട്. വ്യവസായസാധ്യത ഏറെയുണ്ടായിട്ടും ഇവ ചുരം കയറാന്‍ മടിക്കുന്നു.


വ്യവസായങ്ങള്‍ വരാത്തതും വളരാത്തതും കാരണം ജില്ലയില്‍ രൂക്ഷമായ തൊഴിലില്ലായ്മ അനുഭവിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്തു തുടങ്ങിയ തേയിലത്തോട്ടങ്ങളാണ് എടുത്തു പറയാവുന്ന വ്യവസായം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവും അനുഭവിച്ചു വരികയാണ്. കോടികള്‍ ചെലവഴിക്കുന്ന മേഖലയാണ് ആദിവാസി സംരക്ഷണ രംഗം. ഖജനാവിനു ചെലവാകുന്ന തുകയ്ക്കനുസരിച്ചുള്ള ഫലം ഈ മേഖലയില്‍ കാണാതെ പോകുന്നു. എല്ലാറ്റിനുമുപരി കാലാവസ്ഥ മാറിയതാണ് വയനാട്ടുകാരുടെ ചങ്ക് തകര്‍ക്കുന്നത്. കാര്‍ഷിക നാണ്യവിളകള്‍ നനവു കിട്ടാതെ വരളുന്നു.


കറുത്തു പെയ്യേണ്ടണ്ട കര്‍ക്കിടവും ചിനുങ്ങി പെയ്യേണ്ടണ്ട ചിങ്ങവും കനിഞ്ഞിറങ്ങേണ്ടണ്ട കന്നിയും ഒരുപോലെ കത്തിത്തീരുമ്പോള്‍ ചാമ്പലും ചാരവുമാകുന്നത് ഒരു ജനതയുടെ സ്വപ്നങ്ങളാണ്. ഭരണകൂടവും പൗരസമൂഹവും ഒന്നിച്ചു നിന്നാല്‍ സര്‍വമേഖലകളിലും പൊന്നുപൂക്കും ഈ സുഗന്ധത്താഴ്‌വരയില്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago