തത്സമയം ശസ്ത്രക്രിയ; കൗതുകത്തില്‍ പ്രതിനിധികള്‍
കോഴിക്കോട്:വിദേശത്തു നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന സങ്കീര്‍ണ ശസ്ത്രക്രിയയുടെ തത്സമയ പ്രദര്‍ശനം കൗതുകമായി. ഇ.എന്‍.ടി വിദഗ്ധരുടെ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെയാണ് ശസ്ത്രക്രിയകളും പ്രതിനിധികള്‍ക്കായി തത്സമയ പ്രദര്‍ശനവും സംഘടിപ്പിച്ചത്.
കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയകള്‍. സമ്മേളനം നടക്കുന്ന കടവ് റിസോര്‍ട്ടില്‍ ഇരുന്നാണ് പ്രതിനിധികള്‍ പ്രദര്‍ശനം വീക്ഷിച്ചത്. വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത പത്തോളം പേര്‍ക്കാണ് ചുരുങ്ങിയ ചെലവില്‍ ശസ്ത്രക്രിയ നടത്തിയത്. വിവിധ ഭാഗങ്ങളില്‍ നിന്നും സമ്മേളനത്തിനെത്തിയ 1200 ഓളം ഡോക്ടര്‍മാരാണ് തത്സമയം ശസ്ത്രക്രിയകള്‍ കണ്ടത്.
ശസ്ത്രക്രിയകള്‍ പൂര്‍ണ വിജയമായിരുന്നുവെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.സി. പ്രഭാകരന്‍ പറഞ്ഞു. ചെവിയെയും തലയെയും ബാധിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളെ നേരിടാന്‍ ഡോക്ടര്‍മാരെ പ്രാപ്തരാക്കാനും നൂതന ചികിത്സകള്‍ പരിചയപ്പെടുത്താനുമാണ് തത്സമയ ശസ്ത്രക്രിയകള്‍ സംഘടിപ്പിച്ചതെന്ന് സമ്മേളനത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. പി.കെ ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ പതിനാലോളം വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇന്നു രാവിലെ കഡാവര്‍ ഡി സെക്ഷന്‍ നടക്കും. ഇതിനുശേഷം പത്തോളം ശസ്ത്രക്രിയകളുടെ തത്സമയ പ്രദര്‍ശനമുണ്ടാവും. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."