സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ജനഹിതം മാനിച്ചായിരിക്കണം
തേഞ്ഞിപ്പലം:രൂപയെ അസാധുവാക്കലും സാമ്പത്തിക നവീന പരിഷ്‌കാരങ്ങളും ജനഹിതം മാനിച്ചായിരിക്കണമെന്ന് എസ്.കെ.എസ്.എസ് എഫ് മനീഷ കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച അഭിപ്രായപ്പെട്ടു.
കള്ളപ്പണവും സാമ്പത്തിക അസന്തുലിതാവസ്ഥയും തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ അപാകതകള്‍ പരിഹരിച്ച് ജനങ്ങളുടെ യാതനകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം.സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്കും ദാരിദ്ര നിര്‍മാര്‍ജനത്തിനും മുതലാളിത്ത വ്യവസ്ഥ പരിഹാരമല്ലെന്നും ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയാണ് രാജ്യത്തിനാവശ്യമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വിഷയത്തില്‍ ചര്‍ച്ച കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിം മാസ്റ്റര്‍ ചുഴലി അധ്യക്ഷനായി.അലീഗഡ് സാമ്പത്തിക വിഭാഗം അധ്യാപകന്‍ ഡോ.അബ്ദുല്‍ അസീസ്, എസ്.ബി.ഐ മുന്‍ ഓഡിറ്റ് മാനേജര്‍ എന്‍.പി അലിഹസ്സന്‍, മനീഷ ഡയറക്ടര്‍ ഡോ.കെ.ടി ജാബിര്‍ ഹുദവി,എന്‍.സി അശ്‌റഫ് മലയില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."