HOME
DETAILS
MAL
നഴ്സസ് അസോസിയേഷന് അവകാശ പ്രഖ്യാപനം 22ന്
backup
November 20 2016 | 03:11 AM
കൊച്ചി:യുനൈറ്റഡ് നഴ്സസ് അസോസിയേഷന്(യു.എന്‍.എ)അഞ്ചാം വാര്‍ഷികവും അവകാശപ്രഖ്യാപന കണ്‍വെന്‍ഷനും ഈ മാസം 22ന് തൃശൂരില്‍ നടക്കും. ടൗണ്‍ഹാളില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഉദ്ഘാടനം ചെയ്യും. നഴ്സിംഗ് മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് മാറ്റങ്ങള്‍ വന്നിട്ടില്ലെന്നും മാനേജ്മെന്റുകള്‍ സാമൂഹിക നീതിയെ വെല്ലുവിളിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ശമ്പള പരിഷ്ക്കരണം സമയബന്ധിതമായി നടപ്പാക്കുന്നതില്‍ സ്വകാര്യമേഖലയിലെ ആശുപത്രികള്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്നും അവര്‍ ആരോപിച്ചു. നഴ്സുമാരുടെ അവകാശങ്ങളും തൊഴില്‍ സംരക്ഷണവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട്് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."