HOME
DETAILS
MAL
പാലക്കാട് വരള്‍ച്ചയിലേക്ക്; രണ്ടാം വിള നെല്‍കൃഷി ചെയ്യരുതെന്ന് ഭരണകൂടം
backup
November 20 2016 | 05:11 AM
പാലക്കാട്: ജില്ലയില്‍ രണ്ടാം വിള നെല്‍കൃഷി ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം. ഡാമുകളില്‍ അവശേഷിക്കുന്ന ജലം കുടിവെള്ളത്തിനായി കരുതിവയ്ക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെയടിസ്ഥാനത്തിലാണ് രണ്ടാം വിള നെല്‍കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരോട് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയത്.
കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നെല്‍കൃഷിയുടെ രണ്ടാം വിള ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കുന്നതിനുള്ള തീരുമാനമായത്. കടുത്ത വരള്‍ച്ചയാണ് ജില്ലയില്‍ വരാനിരിക്കുന്നതെന്നും അത് കടക്കിലെടുത്താണ് ഈ തീരുമാനമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."