ട്രെയിനേഴ്സ് ട്രെയിനിങ് തുടങ്ങി
പെരിന്തല്‍മണ്ണ: എയ്ഞ്ചല്‍സിന്റെ ഭാഗമായി അപകടങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിരഘട്ടങ്ങളിലെ ചികിത്സ സംബന്ധിച്ച് ജില്ലയിലെ ആശുപത്രി ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നല്കുന്ന പരിശീലന പരിപാടിയുടെ ഭാഗമായുള്ള ട്രെയിനേഴ്സ് ട്രെയിനിങ് ആരംഭിച്ചു. കാഷ്വാലിറ്റി സര്‍വിസുള്ള ഗവ. ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ക്കാണ് ആദ്യഘട്ട പരിശീലനം.
പെരിന്തല്‍ണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഉമര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമര്‍ ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി. സൂപ്രണ്ട് ഡോ. മുജീബ് റഹ്മാന് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. റംല ബീഗം, ഡോ. ബക്കര്‍ തയ്യില്‍, ഡോ. ബിജു, പ്രൈവറ്റ്് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന് സെക്രട്ടറി ഷാഹുല്‍ഹമീദ് സംസാരിച്ചു.
ഡോ. യാസിര്‍, ഡോ. ഷാഫി, ഡോ. അബീര്‍, ഡോ. റാണി ക്ലാസെടുത്തു. മറ്റു സ്ഥലങ്ങളിലെ ഡോകടര്മാര്ക്കായുള്ള പരിശീലനം 24നു കോട്ടക്കല്‍ അല്മാസിലും ഡിസംബര്‍ ഒന്നിനു മഞ്ചേരി അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തിലും 18നു കോട്ടക്കല്‍ മിംസിലുമായി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."