ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ കവര്‍ച്ചയ്ക്ക് ശേഷം യുവതിയെ പീഡിപ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ കൊള്ളയടിച്ചശേഷം ബലാത്സംഗത്തിനിരയാക്കി. വനിതാ കമ്പാര്‍ട്മെന്റില്‍ യാത്ര ചെയ്തിരുന്ന 32 കാരിയാണ് ബലാത്സംഗത്തിനിരയായത്. ശാഹ്ദരക്കും ഓള്‍ഡ് ഡല്ഹിക്കുമിടയില്വെച്ചാണ് സംഭവം നടന്നത്.
അഞ്ച് സത്രീകളാണ് കമ്പാര്ട്മെന്ിലുണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ ശാഹ്ദര സ്റ്റേഷനില്‍ ഇറങ്ങി. ഈ സമയത്ത് അവിടെനിന്ന് മൂന്ന് പുരുഷന്മാര് കോച്ചില്കയറുകയായിരുന്നു.
ഇതില്‍ രണ്ടുപേര്‍ യുവതിയുടെ ബാഗും മറ്റ് സാധനങ്ങളും കവര്‍ന്ന് രക്ഷപ്പെട്ടുകയും മൂന്നാമത്തെയാള്‍ യുവതിയെ മാനഭംഗപ്പെടുത്തുകയുമായിരുന്നു.
ഇതിനിടെ ട്രെയിനിലുണ്ടായിരുന്ന രണ്ട് പൊലിസുകാര്‍ സംഭവമറിഞ്ഞെത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
യുവതിയെ പീഡിപ്പിച്ച ഷഹ്ബാസ് (25) എന്ന യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ബിഹാറില്‍ നിന്നും വരുന്ന യുവതി ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."