HOME
DETAILS

ബിന്ദുവും കുടുംബവും കാത്തിരിക്കുന്നു; മറുകര പറ്റാന്‍ ഒരു തോണിക്കായി

  
backup
November 20 2016 | 05:11 AM

%e0%b4%ac%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d

 

എടച്ചേരി: ജീവിതത്തിന്റെ മറുകര പറ്റാനുള്ള ബദ്ധപ്പാടിലാണ് ബിന്ദുവും കുടുംബവും. വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തിപ്പുഴയുടെ നടുവില്‍ മൂന്ന് ഏക്കറോളം വരുന്ന നടുത്തുരുത്തി എന്ന കൊച്ചുദ്വീപിലാണ് ബിന്ദുവും കുടുംബവും വര്‍ഷങ്ങളായി ജീവിക്കുന്നത്.
രണ്ടു വീടുകള്‍ മാത്രമുള്ള നടുത്തുരുത്തി എടച്ചേരി പുതിയങ്ങാടി ടൗണില്‍ നിന്നും ഏകദേശം നാലു കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും അരമണിക്കൂര്‍ തോണിയില്‍ സഞ്ചരിച്ചു വേണം നടുത്തുരുത്തിയിലെത്താന്‍. ഭീതിതമായി കാടുകള്‍ വളര്‍ന്നിരിക്കുന്ന ഈ സ്ഥലം ഏറാമലക്കാരനായ പരേതനായ ഒരു സ്വകാര്യ വ്യക്തിയുടെതാണ്. ഇവിടെയാണ് ബിന്ദുവിന്റെതടക്കം രണ്ടു കുടുംബങ്ങള്‍ താമസിക്കുന്നത്. എന്നാല്‍, ഇവര്‍ക്കു പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗം തോണി മാത്രമാണ്. കുട്ടികള്‍ക്കു സ്‌കൂളില്‍ പോകാനും മുതിര്‍ന്നവര്‍ക്കു ജോലിക്ക് പോകാനും ആശ്രയിക്കേണ്ടത് തോണിയെയാണ്.


പരേതനായ നടുത്തുരുത്തിയില്‍ ഗോവിന്ദന്റെയും ജാനുവിന്റെയും മകളായ ബിന്ദു മാനസിക വൈകല്യം ബാധിച്ചിട്ട് വര്‍ഷങ്ങളായി. എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു.
അതിനുശേഷമാണ് അപസ്മാരം ഉള്‍പ്പെടെ മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏക സഹോദരന്‍ കൂലിപ്പണി ചെയ്താണ് ജീവിതം തള്ളിനീക്കുന്നത്. അതിനിടെ ബിന്ദുവിന്റെ ചികിത്സയും ഒരു ഭാരമാവുകയാണ്.
എടച്ചേരി 'തണലി'ല്‍ ഡോക്ടര്‍മാര്‍ വരുന്ന ദിവസം ബന്ധുക്കള്‍ ബിന്ദുവിനെയും കൂട്ടി അവിടെയെത്തുകയാണ് പതിവ്.
തണലില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന ചികിത്സയും മരുന്നുകളും ഏറെ ആശ്വാസമാകുന്നുവെന്ന് ബിന്ദുവിന്റെ അമ്മ പറയുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കേട്ടെ താജ് റസിഡന്‍സി സംഭാവന ചെയ്ത തോണിയിലാണ് ഇപ്പോള്‍ മറുകര പറ്റുന്നത്. കാലപ്പഴക്കം ചെന്ന് ഇതും നശിക്കാനായിരിക്കുകയാണ്.
അതിനിടെ തോണി പൂര്‍ണമായും നശിച്ചാല്‍ തങ്ങളുടെ പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെടുമെന്ന് ഇവര്‍ ഭയക്കുന്നു. ജീവിതത്തിന്റെ മറുകര പറ്റാന്‍ ഒരു തോണി ആരെങ്കിലും തങ്ങള്‍ക്കു നല്‍കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കയാണ് ബിന്ദുവും കുടുംബവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago