HOME
DETAILS
MAL
കലക്ടറുടെ ജനസമ്പര്‍ക്കം; 808 പാരതികള്‍ ലഭിച്ചു
backup
November 20 2016 | 05:11 AM
കല്‍പ്പറ്റ: ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് അന്തിമ രൂപമായി. ഈമാസം 24ന് രാവിലെ 10 മുതല്‍ ഉച്ചവരെ കല്‍പ്പറ്റ ടൗണ്‍ ഹാളിലാണ് ജനസമ്പര്‍ക്ക പരിപാടി നടക്കുക. ഇനിനകം 808 പരാതികള്‍ ലഭിച്ചതായി കലക്ടറേറ്റില്‍ നടന്ന ജില്ലാതല ഓഫിസര്‍മാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. പരിഹാര നടപടി സ്വീകരിക്കാന്‍ കഴിയാത്ത കേസുകളില്‍ കാരണങ്ങള്‍ പരാതിക്കാരെ അറിയിക്കണം. ജനങ്ങള്‍ക്ക് ലഭിക്കാനുള്ള ഏതുതരം ആനുകൂല്യങ്ങളും അവരുടെ അവകാശമാണെന്ന ബോധ്യത്തോടെയായിരിക്കണം ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം ലഭിച്ച പരാതികളിലെടുത്ത നടപടികളെ കുറിച്ച് ഈമാസം 22നകം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."