HOME
DETAILS
MAL
ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട്; 23ന് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും
backup
November 20 2016 | 05:11 AM
മേപ്പാടി: ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്ത നടപടിയില്‍ ചര്‍ച്ച ചെയ്യാനായി 23ന് തിരുവനന്തപുരത്തെ തൊഴില്‍ ഭവനില്‍ യോഗം ചേരും. ലേബര്‍ കമ്മീഷണര്‍ വിളിച്ച യോഗത്തില്‍ സമര സമിതി നേതാക്കള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവരും എസ്റ്റേറ്റ് പ്രതിനിധികളായ അലി മുബാറക്, മാച്ചയ്യ എന്നിവരും പങ്കെടുക്കും. രണ്ടാഴ്ച മുന്‍പ് ജോ.ലേബര്‍ കമ്മീഷണര്‍ കോഴിക്കോട് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ എസ്റ്റേറ്റില്‍ നിന്ന് തേയില കൊളുന്തു നുള്ളി വില്പന നടത്തിയിരുന്നു. മുന്നൂറിലധികം തൊഴിലാളികളാണ് എസ്റ്റേറ്റിലുള്ളത്. എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്തതോടെ തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്. സമര സമിതി നേതാക്കളായ പി.കെ അനില്‍ കുമാര്‍, പി ഗഗാറില്‍ യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."