HOME
DETAILS
MAL
സഹപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നന്ദി അറിയിച്ച് ഉമ്മന്‍ചാണ്ടി
backup
May 20 2016 | 05:05 AM
തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച ജനങ്ങള്‍ക്കും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നന്ദിയറിയിച്ച് ഉമ്മന്‍ചാണ്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കൂടാതെ നിയമസഭയിലേക്കുള്ള ജനവിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ തെറ്റായ പ്രചാരണങ്ങളാലും യു.ഡി.എഫിനെതിരെ ഉണ്ടായ വര്‍ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലുമാണ് തോല്‍വി നേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതില്‍ ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ലെന്നും യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങി വെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പുതിയ സര്‍ക്കാര്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കൂടാതെ പോസ്റ്റിന്റെ അവസാനം പുതിയ സര്‍ക്കാരിന് ആശംസകളും നേരുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."