പ്രാഥമിക സര്‍വിസ് സഹകരണ ബാങ്കുകള്‍ കോര്‍ ബാങ്കിങിലേക്ക്
കല്‍പ്പറ്റ: ജില്ലയിലെ പ്രാഥമിക സര്‍വിസ് സഹകരണ ബാങ്കുകളില്‍ കോര്‍ ബാങ്കിങ് നടപ്പാക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം 25ന് രാവിലെ 10.30ന് കല്‍പ്പറ്റ നോര്‍ത്തിലെ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് നിര്‍വഹിക്കുമെന്ന് പ്രൈമറി കോ-ഓപ്പറേറ്റീസ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.എം.യു ഓഫിസ് ഉദ്ഘാടനം നബാര്‍ഡ് സി.ജി.എം രവീന്ദ്രനാഥ് സി.എം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദുജോസ്, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) വി.എസ് വത്സരാജ്, സഹകരണ സംഘം ജോയിന്റ് ഡയരക്ടര്‍ എന്‍.എസ് സജികുമാര്‍, പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷന് സെക്രട്ടറി മംഗലശ്ശേരി മാധവന് മാസ്റ്റര്‍, പ്രൈമറി കോ-ഓപ്പറ്റീവ് സെക്രട്ടറീസ് അസോസിയേഷന് പ്രസിഡന്റ് തോമസ് പി.വി സംസാരിക്കും. കോര്‍ബാങ്കിങ് പൂര്‍ത്തിയാവുന്നതോടെ സമീപഭാവിയില്‍ ദേശസാല്‍കൃത ബാങ്കുകള്‍ നല്കുന്ന എല്ലാ സേവനങ്ങളും പ്രാഥമിക ബാങ്കുകളിലും ലഭ്യമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നോട്ട് കൈമാറ്റം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയ ആര്.ബി.ഐ നിലപാടില്‍ പ്രതിഷേധിച്ച് നാളെ ജില്ലയിലെ പ്രാഥമിക സര്‍വിസ് സഹകരണ ബാങ്കുകള്‍ക്ക് മുന്നില്‍ സഹകാരി സംഗമം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രൈമറി കോ-ഓപ്പറേറ്റീസ് അസോസിയേഷന് ഭാരവാഹികളായ പി സുരേഷന്‍ മാസ്റ്റര്‍, അഡ്വ.വെങ്കിടസുബ്രഹ്മണ്യന്, സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."