HOME
DETAILS

സമരം ഒന്‍പതു നാള്‍ പിന്നിട്ടു; സമരസമിതി രൂപീകരണ യോഗം ഇന്ന്

  
backup
November 20 2016 | 06:11 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%92%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%81-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8

 

പെരിയ: കേന്ദ്ര സര്‍വകലാശാലക്കു വേണ്ടി ഭൂമി വിട്ടു കൊടുക്കുമ്പോള്‍ അധികൃതര്‍ നല്‍കിയ ജോലി വാഗ്ദാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചു കോളനിവാസികള്‍ നടത്തുന്ന നിരാഹാര സമരം ഒന്‍പതു നാള്‍ പിന്നിട്ടു. സമര പന്തലില്‍ ഇതിനിടെ ആയിരത്തോളം ആളുകള്‍ പിന്തുണയുമായി എത്തി. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.എം, ആര്‍.എം.പി ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പ്രവര്‍ത്തകരും സമര പന്തലിലെത്തിയെങ്കിലും ബി.ജെ.പി നേതാക്കള്‍ ആരും തന്നെ സമരപ്പന്തലിലെത്തിയില്ലെന്നു സമര സമിതി നേതാക്കള്‍ പറഞ്ഞു.
അതേ സമയം, കഴിഞ്ഞ ദിവസം വരെ നിരാഹാരം കിടന്നിരുന്ന രജീഷ്, രാഹുല്‍, സുധീഷ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു പെരിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കൃഷ്ണന്‍, രാജേഷ് എന്നിവരാണ് ഇതേ തുടര്‍ന്നു സമരം നടത്തുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നാണ് ഇവര്‍ പറയുന്നത്.
അതേ സമയം സര്‍വകക്ഷി നേതൃത്വത്തില്‍ സമര സമിതി രൂപീകരിക്കുന്നതിനു വേണ്ടി ഇന്നു പെരിയയിലുള്ള കമ്യൂണിറ്റി ഹാളില്‍ യോഗം ചേരും. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ യോഗത്തില്‍ സംബന്ധിക്കും.
ഭൂമി വിട്ടു കൊടുക്കുമ്പോള്‍ പകരം വീടും സ്ഥലവും ഇതിനു പുറമേ ഒരു കുടുംബത്തിലെ ഒരാള്‍ക്കു സര്‍വകലാശാലയില്‍ ജോലിയും അധികൃതര്‍ വാഗ്ദാനം നല്‍കിയതായി കോളനിവാസികള്‍ പറഞ്ഞു. ജോലി സംബന്ധമായി പല തവണ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള അധികാരികളെ കണ്ടെങ്കിലും യാതൊരു വിധ അനുകൂല നിലപാടുകളും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണു തങ്ങള്‍ സമര രംഗത്തിറങ്ങിയതെന്ന് ഇവര്‍ പറഞ്ഞു.
അതേസമയം, സമരത്തിന് ഉണര്‍വു നല്‍കാന്‍ സമര പന്തലില്‍ മംഗലം കളിയും അരങ്ങേറി. പെരിയ മാളോത്തുംപാറയിലെ കോളനി നിവാസികള്‍ നടത്തുന്ന സമരപ്പന്തലിലാണു കഴിഞ്ഞ ദിവസം രാത്രി മൂന്നു മണിക്കൂറോളം മംഗലം കളി നടന്നത്.വൈകുന്നേരം ഏഴോടെ ആരംഭിച്ച മംഗലം കളി രാത്രി പത്തു വരെ തുടര്‍ന്നു. കോളനിയിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുഴുവന്‍ ആളുകളും സമരപന്തലില്‍ ഒത്തുകൂടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago