ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനം തുടങ്ങി
പരപ്പ : ഇന്നും നാളെയുമായി പരപ്പച്ചാല്‍ റോയല്‍ പാലസ് ഓഡിറ്റോറിയത്തില്‍ കല്ലളന് വൈദ്യര് നഗറില്‍ നടക്കുന്ന ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനത്തിനു പരപ്പയില്‍ കൊടി ഉയര്‍ന്നു. ഇന്നു രാവിലെ ഒന്പതിനു സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുപ്പതിനായിരം അംഗങ്ങളെ പ്രതിനിധികരിച്ചു 300പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സംസ്ഥാന സെക്രട്ടറി വിദ്യാധരന് കാണി രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ച വൈകിട്ട് പരപ്പയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ.കെ ബാലന് ഉദ്ഘാടനം ചെയ്യും. ആദിവാസി കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി എടത്തോട് കേന്ദ്രീകരിച്ച് ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രകടനവും തിങ്കളാഴ്ച നടക്കും. സമ്മേളന നഗറില്‍ ബാലസംഘം ഒരുക്കുന്ന ചരിത്ര ഫോട്ടോ പ്രദര്‍ശനവും,പ്രകാശന് കള്ളാര്‍ ഒരുക്കുന്ന ആദിവാസികളുടെ ചരിത്ര ഫോട്ടോ പ്രദര്‍ശനവും ഉണ്ടാകും.
സമ്മേളനം വിളംബരം ചെയ്ത് ഇന്നലെ പരപ്പയില്‍ വിളംബരജാഥ നടത്തി. തുടര്‍ന്നു പൊതുസമ്മേളന നഗറില്‍ സ്വാഗതസംഘം ചെയര്മാന് പി.വി ചന്ദ്രന് പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് പി കുഞ്ഞിരാമന്, സെക്രട്ടറി ഒക്ലാവ് കൃഷ്ണന്, ബാലകൃഷ്ണന്, എ.ആര് വിജയകുമാര്‍, സി കുഞ്ഞിക്കണ്ണന്, എം.സി മാധവന്, വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."