കണ്ണൂരിലെ പരാജയം പാര്‍ട്ടി പരിശോധിക്കും: ഡി.സി.സി
കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സതീശന് പാച്ചേനിയുടെ പരാജയം പാര്‍ട്ടി ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. കണ്ണൂരില്‍ യു.ഡി.എഫിന്റെ പരാജയം അപ്രതീക്ഷിതമാണ്. തോല്‍വിക്കു കാരണം വിമത സ്ഥാനാര്‍ഥിയോ അടിയൊഴുക്കുകളോ അല്ലെന്നും പരാജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങളെ സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തുമെന്നും സുരേന്ദ്രന് വ്യക്തമാക്കി. വിമതരെ ഉപയോഗിച്ച് യു.ഡി.എഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കാമെന്ന ഇടതുമുന്നണിയുടെ കണക്കുകൂട്ടലിനേറ്റ തിരിച്ചടിയാണ് ഇരിക്കൂറിലും പേരാവൂരിലും അഴീക്കോടും യു.ഡി.എഫിന്റെ വിജയം. കോണ്‍ഗ്രസ് വിമതര്‍ക്ക് പാര്‍ട്ടിയില്‍ സ്വാധീനമില്ലെന്നതിന്റെ തെളിവാണ് ഈ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയമെന്നും സുരേന്ദ്രന് പറഞ്ഞു. ഏതെങ്കിലും ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."