HOME
DETAILS

പി.സി ഹംസ മാസ്റ്റര്‍ പാലക്കാട്ടെ സമസ്തയുടെ ജീവനാഡി

  
backup
November 20 2016 | 06:11 AM

%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b9%e0%b4%82%e0%b4%b8-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95

അബ്ദുല്ല കരിപ്പമണ്ണ


പാലക്കാട് : കയ്യില്‍ ഒരു സംഘടനാ ബാഗും തലയില്‍ തൂവെള്ള ടവ്വലും വീര്യം ചോരാത്ത പ്രവര്‍ത്തന ഊര്‍ജം നിറഞ്ഞ മുഖവുമായി പാലക്കാട് മേഖലയില്‍ ദീനി പ്രബോധനത്തിന് മുന്നില്‍ നിന്ന് നയിച്ച ഹംസ മാഷ് ഇനിയില്ല. ജന്മം കൊണ്ട് മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശി ആണെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടായി കര്‍മം കൊണ്ടു പാലക്കാട്ടുകാരനായിരുന്നു അദ്ദേഹം.
സംഘടനാ പ്രവര്‍ത്തകര്‍ക്കും ഉമറാക്കള്‍ക്കും മഹല്ല് പരിസര വാസികള്‍ക്കും സാധാരണക്കാര്‍ക്കും ഒരു പോലെ പ്രിയങ്കരനായിരുന്നു മാഷ്. സമസ്തയുടെ നിര്‍ദ്ദേശങ്ങള്‍ അതേപടി കീഴ് ഘടകങ്ങളിലെത്തിക്കാന്‍ സഹ പ്രവര്‍ത്തകരോടുകൂടെ ഹംസ മാസ്റ്റര്‍ മുന്നില്‍ ഉണ്ടായിരുന്നു. അര്‍ബുദ രോഗം പിടികൂടുംവരെയും കര്‍മ്മ രംഗത്തു സജീവമായിരുന്നു. പാലക്കാടിന്റെ ഗ്രാമീണ മേഖലയിലും കിഴക്കന്‍ മേഖലയിലും മദ്രസാ പ്രസ്ഥാന രംഗത്തു കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.നീണ്ട പ്രവര്‍ത്തന പരിചയം ഉള്ളത് കൊണ്ട് തന്നെ കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ക്കിടയില്‍വരെ അദ്ദേഹത്തെ പരിചയ പ്പെടുത്തലിന്റെ ആവശ്യമില്ലായിരുന്നു. മത രംഗത്തും ഭൗതിക രംഗത്തും നിരവധി ശിഷ്യ ഗണങ്ങള്‍ അദ്ദേഹത്തിനുണ്ട്. മേപ്പറമ്പ് ബി. ഇ.എം.എല്‍.പി സ്‌കൂളിലെ അറബിക് അധ്യാപകന്‍ കൂടിയായിരുന്നു. സര്‍വിസില്‍ നിന്ന് വിരമിച്ചതിനു ശേഷം പൂര്‍ണമായും മത അധ്യാപന മേഖലയില്‍ മുഴുകി. പേഴുംകര, പിരായിരി എന്നിവിടങ്ങളിലെ മദ്രസാ അധ്യാപകനും ആയിരുന്നു. നിലവില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷറും പാലക്കാട് റേഞ്ച് സെക്രെട്ടറിയുമാണ്. ഹംസ മാസ്റ്ററുടെ നിര്യാണത്തോടെ കറകളഞ്ഞ സംശുദ്ധ ജീവിതം നയിച്ച വ്യക്തിയാണു വിട പറഞ്ഞിരിക്കുന്നത്. മത സാമൂഹ്യ മേഖലകളിലേ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എസ്.വെ.എസ് ജില്ലാ പ്രസിഡന്റ് ഇമ്പിച്ചിക്കോയ തങ്ങള്‍, സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി, സി. മുഹമ്മദലി ഫൈസി, ഇ. അലവി ഫൈസി, സൈനുദ്ധീന്‍ മന്നാനി, ഹുസൈന്‍ മന്നാനി, ഹബീബ് ഫൈസി, മുസ്തഫ അശ്‌റഫി തുടങ്ങി പ്രമുഖര്‍ വസതി സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago