ഒല്ലൂര്‍ ഗവണ്‍മെന്റ് കോളജ് കെട്ടിട പ്രശ്‌നത്തിന് പരിഹാരം
തൃശൂര്‍: ഒല്ലൂര്‍ ഗവണ്‍മെന്റ് കോളജിന്റെ കെട്ടിട പ്രശ്‌നം പരിഹരിച്ചു. ഇപ്പോള്‍ കോളജ് പ്രവര്‍ത്തിക്കുന്ന ഒല്ലൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയുടെ അഞ്ചേക്കറില്‍ സ്‌കൂളിനായി പണിയുന്ന കെട്ടിടത്തില്‍ കോളജ് താല്‍കാലികമായി പ്രവര്‍ത്തിക്കും. അതിനായി അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിര്‍ദേശിച്ചു. ഒല്ലൂര്‍ എം.എല്‍.എ കെ. രാജന്റെ അധ്യക്ഷതയില്‍ രാമനിലയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശിച്ചത്. ഒല്ലൂര്‍ പരിസരപ്രദേശത്തായി കോളജിനുവേണ്ടി അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കെട്ടിടം പണിയാന്‍ 10 കോടി രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കോളജിന്റെ ഇപ്പോഴത്തെ സൗകര്യം വിപുലീകരിക്കാന്‍ അടുത്ത സ്‌കുളിലെ ലൈബ്രറികളോ മറ്റു സൗകര്യങ്ങളും ഉപയോഗപ്പെടുത്തണം. ഒല്ലൂക്കര ബ്ലോക്കിന്റെ ബി.ആര്‍.സി പ്രവര്‍ത്തിക്കുന്ന കെട്ടിടം ഉപയോഗപ്പടുത്താവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. സ്റ്റേജും മൈതാനവും സ്‌കൂളും കോളജും ഒരേ പോലെ ഉപയോഗിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. മേയര്‍ അജിതാ ജയരാജന്‍, ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.പി പോളി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി.വി സജന്‍, സ്‌കൂള്‍-കോളജ് തലവന്‍മാര്‍, പി.ടി.എ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."