കിക്ക് ബോക്സിങ് ചാംപ്യന്‍ഷിപ്പിന് തിരിതെളിഞ്ഞു
മതിലകം: പൗരാണിക കാലം മുതല്‍ കലാകായിക മഹോത്സവങ്ങള്‍ക്ക് കളിവിളക്കു കൊളുത്തിയ മതിലകത്തിന്റെ മടിത്തട്ടില്‍ കിക്ക് ബോക്സിങിനും എച്ച്.ബി.എഫ് ബെല്‍റ്റ് ചാംപ്യന്‍ഷിപ്പിനും തിരിതെളിഞ്ഞു. മതിലകം ഹോട്ട് ബ്ലഡ് ഫിറ്റ്നസ് സ്പോര്‍ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് മതിലകം പാരമൗണ്ട് ഓഡിറ്റോറിയത്തിനു സമീപം ബോക്സിങ് മഹാമഹത്തിന് വേദിയൊരുക്കിയിട്ടുള്ളത്. ദേശീയ പ്രശസ്തരായ എട്ടു കായിക താരങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. ഇന്നലെ രാവിലെ പത്തു മുതല്‍ തുടങ്ങിയ കായിക മാമാങ്കം മന്ത്രി അഡ്വ: വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി.
ജില്ലാ കലക്ടര്‍ എ.കൗശികന് ഐ.എ.എസ്, സിറ്റി പൊലിസ് കമ്മിഷനര്‍ ഷാഹുല്‍ഹമീദ്, ഇരിങ്ങാലക്കുട എ.എസ്.പി മെറിന് ജോസഫ്, ഇന്റര്‍നാഷണല്‍ എം.എം.എ ചാംപ്യന്‍ ശ്യാം പ്രസാദ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബി.ജി വിഷ്ണു, കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.സി ബിജുകുമാര്‍, ക്രൈംബ്രാഞ്ച് റൂറല്‍ എസ്.ഐ മുഹമ്മദ് റാഫി, മതിലകം എസ്.ഐ കെ.എസ് ശുശാന്ത്, സംഘാടക സമിതി കണ്‍വീനര്‍ കെ.എം ഷിയാസ് എന്നിവര്‍ സംസാരിച്ചു. ചാംപ്യന്‍ഷിപ്പ് ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."