ക്ഷീര കര്‍ഷകര്‍ക്കരുടെ കാലികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും: മന്ത്രി കെ. രാജു
വെങ്കിടങ്ങ്: ക്ഷീര കര്‍ഷകന്റെ അദ്വാനം വിലമതിക്കാനാവാത്തതാണെന്നും കാലികള്‍ക്ക് അടുത്ത രണ്ടു വര്‍ഷത്തിന്നുള്ളില്‍ സമ്പുര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്നും ക്ഷീര വികസന മന്ത്രി കെ. രാജു പറഞ്ഞു. മുല്ലശ്ശേരി ബ്ലോക്ക് ക്ഷീര സംഗമം കരുവന്തല നന്ദനം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തില്‍ നാല്‍പ്പതിനായിരം പശുക്കളെയും ശേഷിക്കുന്ന പശുക്കളെയും കാലികളെയുമായിരിക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരിക എന്നും മന്ത്രി പറഞ്ഞു. പ്രീമിയത്തില്‍ അമ്പത് ശതമാനം സര്‍ക്കാരും ഇരുപത്തി അഞ്ച് ശതമാനം ഗ്രാമ പഞ്ചായത്തും ഇരുപത്തി അഞ്ച് ശതമാനം കര്‍ഷകനും ആണ് അടക്കേണ്ടത്. രാത്രി കാല ഡോക്ടറുടെ സേവനം മുല്ലശ്ശേരി ബ്ലോക്കിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലെതി വേണുഗോപാല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ രതി എം. ശങ്കര്‍, ടി.സി മോഹനന്, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ജെന്നി ജോസഫ്, ജനപ്രതിനിധികളായ വി കെ രവീന്ദ്രന്, മേരി പ്രിന്‍സ്, ബി.ആര് സന്തോഷ്: ജിഷ പ്രമോദ്, സണ്ണി വടക്കന്‍, എം.എം വാസന്തി, കെ.വി വേലു കുട്ടി, ഏനാമാക്കല്‍ ഷീരസംഗം പ്രസിഡന്റ് സി കെ കൊച്ചു ശങ്കരന്, എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എന്‍.കെ സുബ്രമണ്യന്‍ സ്വാഗതവും ക്ഷീര വികസന ഓഫീസര്‍ എന്‍ വീണ നന്ദിയും പറഞ്ഞു. കന്നുകാലി പ്രദര്‍ശനം, ഡയറിക്വിസ്, സെമിനാര്‍, കര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."