22 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുളച്ചുകയറിയ സൂചി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
തിരുവനന്തപുരം: കുട്ടിക്കാലത്ത് ശരീരത്തില്‍ തുളച്ചുകയറിയ സൂചി 22 വര്‍ഷങ്ങള്‍ക്ക് ശേഷം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലയിന്‍കീഴ് സ്വദേശി കിരണ്‍കുമാറിന്റെ (34) ശരീരത്തില്‍ നിന്നാണ് തയ്യല്‍ സൂചി നീക്കം ചെയതത്.
ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് സംഭവമുണ്ടായത്. കലണ്ടറില്‍ കുത്തിയിരുന്ന സൂചി കിടക്കയില്‍ വീണു. ഇതറിയാതെ കിരണ്‍ കുമാര്‍ കിടക്കയിലിരിക്കുകയും സൂചി ഇടതു പൃഷ്ട ഭാഗത്ത് തുളച്ചുകയറുകയുമായിരുന്നു. അന്ന് ആശുപത്രിയില്‍ പോയെങ്കിലും സൂചി കണ്ടെത്താനായില്ല. പിന്നീട് ബുദ്ധിമുട്ടുണ്ടാകാത്തതിനാല്‍ ഇക്കാര്യം തന്നെ വീട്ടുകാര്‍ മറന്നു.
രണ്ടാഴ്ച മുമ്പ് സൂചി തുളച്ചുകയറിയ ഭാഗത്ത് മുഴയും വേദനയും ഉണ്ടായി. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഒന്നര ഇഞ്ച് ആഴത്തില്‍ സൂചി തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. സി ആം മെഷീന്റെ സഹായത്തോടെ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തെടുത്തത്.
സൂചി തുരുമ്പെടുത്തിരുന്നു. സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, അനസ്തീഷ്യ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."