സി.പി.എം പ്രവര്‍ത്തകന്റെ കണ്ണ് എസ്.ഐ തകര്‍ത്തുവെന്ന്; പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
കഠിനംകുളം: സിപിഎം പ്രവര്‍ത്തകന്റെ കണ്ണ് എസ്.ഐ ഇടിച്ചുതകര്‍ത്തെന്ന് ആരോപിച്ച് എല്‍.ഡി.എഫ് മംഗലപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മംഗലപുരം പൊലിസ്് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
സി.പി.എം ഇടവിളാകം ബ്രാഞ്ചംഗവും മുരുക്കുംപുഴ ഇടവിളാകം സുല്‍ഫി മന്‍സിലില്‍ സുല്‍ഫിക്കറിനെ (44) ബുധനാഴ്ച വൈകിട്ട് മംഗലപുരം എസ്.ഐ ബിനീഷ്ലാല്‍ മര്‍ദിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
സുല്‍ഫി ബന്ധുവിന്റെ കാറില്‍ കണിയാപുരം ഭാഗത്തക്ക് പോകുമ്പോള്‍ സി.ആര്.പി.എഫ് താമരക്കുളത്ത് വച്ച് ടെമ്പോവാനുമായി കൂട്ടിയിടിച്ചു. ഇരു വാഹനത്തിലുള്ളവരും ഇതു സംബന്ധിച്ച് ഒത്തുതീര്‍പ്പുണ്ടാക്കി മടങ്ങാനൊരുങ്ങവേ അപകടം അറിഞ്ഞെത്തിയ എസ്.ഐ സുല്ഫിക്കറിനെയും ബന്ധുവിനെയും ചവിട്ടിവീഴ്ത്തി ജീപ്പില്‍ കയറ്റി. ഇടറോഡില്‍ കൊണ്ടുപോയി സുല്‍ഫിക്കറിന്റെ കണ്ണിന്റെ ഭാഗത്തും മുഖത്തും ഇടിച്ചുവെന്നും എസ്.ഐയുടെ കൈയിലിട്ടിരുന്ന കട്ടികൂടിയ മോതിരം കൊണ്ട് കണ്ണിന് ഗുരുതരമായി പരുക്കേറ്റുവെന്നാണ് ആരോപണം. സുല്‍ഫിക്കര്‍ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ നടന്ന പൊലിസ് സ്റ്റേഷന് മാര്‍ച്ച് സി.പി.എം മംഗലപുരം ലോക്കല്‍ സെക്രട്ടറി മധു മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. മറ്റു പ്രവര്‍ത്തകാരായ മുരളീധരന്‍നായര്‍. എം.പി അനില്‍ജോയ്, സുനില്‍, പ്രദീപ് ദിവാകരന് എന്നിവര്‍ പങ്കെടുത്തു. സംഭവത്തില്‍ മുഖ്യമന്ത്രി, മനുഷ്യാവകാശകമ്മിഷന്, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."