HOME
DETAILS
MAL
പ്രസിഡന്റെന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ദര്‍ശനം; പെറുവില്‍ നിന്നും ഇന്ന് മടങ്ങും
backup
November 20 2016 | 07:11 AM
ലിമ: പെറു സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ന് അമേരിക്കയിലേക്ക് മടങ്ങും. പ്രസിഡന്റെന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ദര്‍ശനമാണിത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ കാര്യമായ മാറ്റം നിയുക്ത പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തും ഉണ്ടാകില്ലെന്ന് പെറു സന്ദര്‍ശന വേളയില്‍ ഒബാമ പറഞ്ഞു.
ബെര്‍ലിനില്‍ നിന്നാണ് അമേരിക്കന്‍ പ്രസിഡന്റിനെയും വഹിച്ചുകൊണ്ട് ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്‍ പെറുവില്‍ എത്തിയത്. പെറു പ്രസിഡന്റ് പെത്രോ പാബ്ലോയുമായി ഒബാമ കൂടിക്കാഴ്ച്ച നടത്തി.
എഷ്യ പസഫിക് ഇക്കണോമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി വിവിധ ലോക നേതാക്കള്‍ പെറുവിലെത്തിയിട്ടുണ്ട്. ഇവരുമായും ഒബാമ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. പ്രസിഡന്റായിരിക്കെ 58 രാജ്യങ്ങളാണ് ഒബാമ സന്ദര്‍ശിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."