HOME
DETAILS

കാണ്‍പൂര്‍ ട്രെയിന്‍ അപകടം: മരണസംഖ്യ 100 ആയി

  
backup
November 20 2016 | 07:11 AM

%e0%b4%95%e0%b4%be%e0%b4%a3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95

പാറ്റ്‌ന: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളംതെറ്റി ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി. പറ്റ്‌ന ഇന്‍ഡോര്‍ എക്‌സ്പ്രസാണ് പാളം തെറ്റിയത്. പുക്രയാനു സമീപം ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. 100 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എല്ലാവരും ഉറങ്ങുന്ന സമയത്താണ് അപകടം സംഭവിച്ചത്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


അപകടത്തെത്തുടര്‍ന്ന് ഈ പാതയിലൂടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് മെഡിക്കല്‍ സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ദുരന്തനിവാരണ സേനയും പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ട്രെയിനപകടത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. സംഭവസ്ഥലത്ത് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചു:
ഇന്‍ഡോര്‍- 07411072
ഉജ്ജയിന്‍ – 07342560906
റത്‌ലം – 074121072
ഒറൈ – 051621072
ജാന്‍സി – 05101072
പൊക്രായ – 05113270239

 

ദുരന്തത്തിൽ മരിച്ചവരുടെ കടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കും. കേന്ദ്ര റെയിൽവേ മന്ത്രാലയം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്നര ലക്ഷംരൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 50000 രൂപയും നിസാര പരുക്കേറ്റവർക്ക് 25000 രൂപയുമാണ് നൽകുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago