HOME
DETAILS
MAL
പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എം.എം.മണി
backup
November 20 2016 | 10:11 AM
തിരുവനന്തപുരം: തന്നെ മന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി എം.എം. മണി. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും. ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസ്യത കാത്തുസൂക്ഷിക്കും. തന്റെ ശൈലിയില്‍ മാറ്റമൊന്നും ഉണ്ടാവില്ല. ഏത് വകുപ്പാണ് തനിക്ക് നല്‍കേണ്ടത് എന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സി.പി.എം ആയതുകൊണ്ട് മാത്രമാണ് തനിക്ക് മന്ത്രിപദം ലഭിച്ചത്. പാര്‍ട്ടിയോട് അതിയായ കടപ്പാടുണ്ടെന്നും സിപി.ഐ മന്ത്രിമാരെ വിമര്‍ശിച്ചത് ഓര്‍ക്കുന്നില്ലെന്നും മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."