HOME
DETAILS
MAL
11 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയുടെ പിടിയില്‍
backup
November 20 2016 | 15:11 PM
കൊളംബോ: 11 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയില്‍. ശ്രീലങ്കയുടെ അതിര്ത്തിപ്രദേശത്തിനുള്ളില് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്.
ഈ പ്രശ്നത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉന്നത തല യോഗം നടന്ന് രണ്ടു ദിവസം പിന്നിടുന്നതിനിടെയാണ് സംഭവം.
ശ്രീലങ്കയുടെ നെടുന്തീവ് ദ്വീപിനു സമീപത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളെയാണ് പിടികൂടിയത്. ഇവരുടെ രണ്ടു യന്ത്രവല്‍കൃത ബോട്ടുകളും ശ്രീലങ്ക പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."