HOME
DETAILS
MAL
ഹാര്‍മണി ഫൗണ്ടേഷന് മദര്‍ തെരേസ അന്താരാഷ്ട്ര അവാര്‍ഡ് യു.എ.ഇ വിദേശകാര്യ മന്ത്രിക്ക്
backup
November 20 2016 | 18:11 PM
റിയാദ് : യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് മുംബൈ ആസ്ഥാനമായുള്ള എന്‍ ജി ഒ ഹാര്‍മണി ഫൗണ്ടേഷന് നല്കുന്ന മദര്‍ തെരേസ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചു. യുവാക്കളെ തീവ്രവാദ സംഘങ്ങളില്‍ അകപ്പെടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി ഷെയ്ഖ് അബ്ദുല്ല നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുരസ്കാരം നല്കി ആദരിച്ചത്.
പശ്ചിമേഷ്യയില്‍ സമാധാനാനം കൈവരിക്കുന്നതിനും അത് നിര്‍ത്തുന്നതിനും അദ്ദേഹം നല്കിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷന് പ്രസിഡന്റ് ഡോ: അബ്രഹാം മത്തായി പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ സമാധാനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് ഈ പുരസ്കാരം നല്കി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."