സഹകരണ ബാങ്കുകളിലെ നിക്ഷേപം ആര്‍ക്കും നഷ്ടപ്പെടില്ല: ഐസക്
ന്യൂഡല്‍ഹി: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സഹകരണ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ ഭദ്രമാണ്. അക്കാര്യത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട. നിക്ഷേപം നഷ്ടപ്പെടുമെന്നു ചൂണ്ടിക്കാട്ടി വാഗ്ദാനങ്ങളുമായി സമീപിക്കുന്ന സ്വകാര്യ പുതുതലമുറ ബാങ്കുകള്‍ക്കു ചെവികൊടുക്കേണ്ടതില്ല. സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കാനായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതം പോലും ഉപയോഗിക്കും.
കേരളത്തിലെ സഹകരണ ബാങ്കുകളെക്കുറിച്ച് ആക്ഷേപമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി പറഞ്ഞിട്ടുണ്ട്. ആക്ഷേപമുള്ള മൂന്ന് സംസ്ഥാനങ്ങളുടെ പേരുകളും അദ്ദേഹം യോഗത്തില്‍ വെളിപ്പെടുത്തി. കേരളത്തിന്റെ സഹകരണ ബാങ്കുകളുടെ വിഷയം പരിശോധിക്കുമെന്ന് ധനമന്ത്രി ഉറപ്പു നല്‍കി. റിസര്‍വ് ബാങ്കിന്റെ ചില കുതന്ത്രങ്ങളാണ് സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നതിന് പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."